കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്. ആദിത്യ ബിര്‍ളാ ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ളയ്ക്കും പരേഖിനെതിരെ കഴിഞ്ഞ ദിവസം സി.ബി.ഐ കേസെടുത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് പരേഖ് രംഗത്തെത്തിയത്. ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഡാലോചന നടന്നെങ്കില്‍ അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിങ്ങിനെതിരെയും കേസ്സെടുക്കേണ്ടി വരുമെന്നാണ് പരേഖിന്റെ ആവശ്യം.
ക്രിമിനല്‍ ഗൂഢാലോചനയും അഴിമതി നിരോധന നിയമപ്രകാരമാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെങ്കില്‍ കല്‍ക്കരിപ്പാടം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത് പ്രധാനമന്ത്രിയാണെന്നും അതിനാല്‍ കേസിലെ മൂന്നാം ഗൂഢാലോചക്കാരന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിക്കെതിരെ കേസ്സെടുക്കണമെന്നും പരേഖ് ആരോപിച്ചു. ബിര്‍ളാ ഗ്രൂപ്പിലെ അലുമിനിയം കമ്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയില്‍ രണ്ട് ഖനികള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
ഒഡിഷയില്‍ കല്‍ക്കരിപ്പാടത്തിനായി ഹിന്‍ഡാല്‍കോയും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒരു കമ്പനിയുമായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആദ്യം സര്‍ക്കാര്‍ കമ്പനിക്കായിരുന്നു മുന്‍ഗണന നല്‍കിയതെന്നും പരേഖ് പറഞ്ഞു. പിന്നീടു നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ബിര്‍ളയുടെ അപേക്ഷ പരിഗണിച്ചത്. എന്നാല്‍ തീരുമാനമെടുക്കേണ്ട പ്രധാനമന്ത്രി ഇതിന് പൂര്‍ണ പിന്തുണ നല്‍കിയാതായും പരേഖ് കൂട്ടിച്ചേര്‍ത്തു.