Skip to main content
സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ്

സിറിയയില്‍ സൈനിക നടപടി വേണ്ടെന്ന് ജി 20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റം ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ ഭരണകൂടം രാസായുധം പ്രായോഗിച്ചിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണെന്നും എന്നാല്‍ യു.എന്‍ റിപ്പോര്‍ട്ട്‌ വരുന്നതു വരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സിറിയന്‍ പ്രശ്‌നത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനുളള അന്താരാഷ്‌ട്ര സമ്മേളനത്തെ ഇന്ത്യ പിന്തുണക്കുന്നെന്നും  പ്രധാനമന്ത്രി പറഞ്ഞു. റഷ്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ സിറിയന്‍പ്രശ്‌നം തന്നെയായിരുന്നു പ്രധാനചര്‍ച്ചാവിഷയമായത്. സിറിയയിലെ സൈനിക ഇടപെടല്‍ ലോക സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും എണ്ണവില കുത്തനെ ഉയര്‍ത്തുമെന്നും ചൈന അഭിപ്രായപ്പെട്ടു

Tags