കാഠ്മണ്ഡു: മാസങ്ങളായി നിലനില്‍ക്കുന്ന രാഷ്ട്രീയപ്രതിസന്ധിക്ക് താത്കാലിക വിരാമമിട്ട് നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി ചീഫ് ജസ്റ്റിസ് ഖില്‍രാജ് റെഗ്മി ചുമതലയേറ്റു. ജൂണ്‍ 21 ന് ഭരണഘടന അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ബുധനാഴ്ച പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചക്കൊടുവിലാണ് റെഗ്മിയെ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിച്ചത്.