Skip to main content
ന്യൂഡല്‍ഹി

ഈ വര്‍ഷത്തെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കീഴിലുള്ള വിധിനിര്‍ണയസമിതിയാണ് മെര്‍ക്കലിനെ ജേതാവായി തിരഞ്ഞെടുത്തത്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് യൂറോപ്പിനു മികച്ച നേതൃത്വം നല്‍കുകയും  അന്താരാഷ്ട്ര തലത്തില്‍ വികസനത്തിലും നിരായൂധീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതിലൂടെയാണ് മെര്‍ക്കല്‍ പുരസ്കാരത്തിനര്‍ഹയായത്. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.

 

25 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. ആഗോള സാമ്പത്തിക സ്ഥിരതയ്ക്കായി മെര്‍ക്കല്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. ജര്‍മനിയുടെ ചാന്‍സലറാകുന്ന ആദ്യ വനിതയായ മെര്‍ക്കല്‍ ഇന്ത്യക്ക് മികച്ച പിന്തുണ നല്‍കുന്നതായും സമിതി വിലയിരുത്തി. 2011-ല്‍ മെര്‍ക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 

Tags