എമ്പുരാൻ തുറന്നിടുന്ന വഴി

മോഹൻലാൽ ചിത്രമായ എമ്പുരാന് മുൻകൂർ ബുക്കിംഗിലൂടെ ഇതിനകം 50 കോടി രൂപ പിരിഞ്ഞു കിട്ടി. മാർച്ച് 27 നാണ് 100 കോടി മുതൽ മുടക്കിയെടുത്ത ചിത്രം തീയറ്ററുകളിലെത്തുന്നത്. മാറിയ കാലത്തെ സാധ്യതകളെ മലയാളിക്ക് എങ്ങനെ ഉപയോഗിക്കാമെന്നു കൂടി കാണിച്ചു തരികയാണ് എമ്പുരാനിലൂടെ സംവിധായകൻ പൃഥ്വിരാജ്. ലോകവും ഇന്ത്യയൊട്ടുക്കുമുള്ള തീയറ്റുകളെ ലക്ഷ്യമാക്കിയാണ് എമ്പുരാൻ എടുത്തിട്ടുള്ളതും വിപണനം ചെയ്യുന്നതും.
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന വിധമാണ് എമ്പുരാൻ എടുത്തിരിക്കുന്നതെന്ന് സംവിധായകനും അണിയറ പ്രവർത്തകരും പറയുന്നുണ്ട്. നല്ല കഥയും സിനിമയുടെ ഭാഷയിലും ചലച്ചിത്രങ്ങൾ നിർമ്മിച്ചാൽ കമ്പോളം ലോകമാണ്. ഈടുറ്റ അത്തരം സിനിമകൾക്ക് പേരുകേട്ടതാണ് മലയാള സിനിമ. വർത്തമാനകാലത്ത് സാങ്കേതികതയുടെ മെച്ചം നിമിത്തം ഭാഷ ഒരു താസ്സമേ അല്ല. കഥയും പറച്ചിലും മെച്ചമാകണം.
മലയാളം സിനിമാ വൻ പ്രചാരണത്തോടെ ലോകമൊട്ടുക്ക് റിലിസ് ചെയ്യുന്നത് മോഹൻലാൽ നായകനായുള്ള ചിത്രമെന്നത് അനുകൂലഘടകമാണ്. ഈ സിനിമയിലൂടെ മലയാളം സിനിമയ്ക്ക് ആഗോള സ്വീകാര്യത നേടാൻ കഴിഞ്ഞാൽ അത് മലയാളം സിനിമയ്ക്ക് ഒരു വൻ വഴി തുറക്കലാകും.