Skip to main content

അക്ഷയ തൃതീയയ്ക്ക്  സ്വര്‍ണ്ണ വില്‍പ്പനയില്‍ വന്‍ ഇടിവാണ് കേരളത്തിലെ ജ്വല്ലറികള്‍ക്കും സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉണ്ടായത്. കൊറോണയെ തുടര്‍ന്ന് ജ്വല്ലറികള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഓണ്‍ലൈനില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വില്‍പ്പന ഓണ്‍ലൈനില്‍ നടന്നില്ലെന്നാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നത്. 

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 5 മുതല്‍ 7% വരെ മാത്രമാണ് വ്യാപാരം നടന്നത്. ഏകദേശം 1,500 കോടി രൂപയുടെ നഷ്ടമാണ് സ്വര്‍ണ്ണ മേഖലയ്ക്ക് ഉണ്ടായത്. സ്വര്‍ണ്ണ വിലയും സര്‍വ്വകാല റെക്കോര്‍ഡിലാണ്. 4,250 രൂപ ഗ്രാമിനും പവന് 34,000 രൂപയുമായിരുന്നു വില. 

കഴിഞ്ഞ വര്‍ഷം ഇത് 2,945 രൂപയും 23,560 രൂപയുമായിരുന്നു. 45 ശതമാനത്തോളം വര്‍ദ്ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. പുതിയ ആഭരണ ഫാഷനുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ദിവസം കൂടി ആണ് അക്ഷയ തൃതീയ, അതിനാല്‍ തന്നെ വിപണിക്കുണ്ടായ നഷ്ടം വളരെ വലുതാണ്.