Skip to main content

Parent beats child in front of teacher.

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അദ്ധ്യാപികയുടെ മുന്നില്‍ വച്ച് കുട്ടിയെ മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ആലപ്പുഴ ജില്ലയിലെ മേഴ്‌സി സ്‌ക്കൂളില്‍ നടന്ന സംഭവമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി അദ്ധ്യാപികയോടും ഇയാള്‍ ഉച്ഛത്തില്‍ സംസാരിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ധ്യാപിക ഇയാളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത്. 

മറ്റ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുമ്പില്‍ വച്ചാണ് രക്ഷിതാവിന്റെ ഈ പ്രകടനം. ഇതിനിടയില്‍ ഫീസുവാങ്ങുന്നതല്ലെ പ്രിന്‍സിപ്പാളിനെ വിളിക്ക് എന്നെല്ലാം ഇയാള്‍ പറയുന്നുണ്ട്. പിതാവ് പൊട്ടിത്തെറിക്കുമ്പോള്‍ ഭയന്ന് നില്‍ക്കുന്ന കുട്ടിയേയും കാണാം.  

കുട്ടിയെ ഇയാള്‍ അടിക്കുന്നതോടെ ഇത്തരം പെരുമാറ്റത്തിന് എതിരെ പോലീസില്‍ പരാതിപ്പെടുമെന്ന് അദ്ധ്യാപിക മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആരോ വീഡിയോ എടുക്കുന്നത് ശ്രദ്ധിച്ച അദ്ധ്യാപിക അതിനെക്കുറിച്ച് അയാളോട് ചോദിക്കുന്നതും രക്ഷിതാവ് അയാള്‍ക്ക് നേരെ ക്ഷുഭിതനായി തിരിയുന്നതും വരെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.