സാലറി ചലഞ്ച്: സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി

Glint Staff
Mon, 29-10-2018 01:37:15 PM ;
Delhi

സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പണം നല്‍കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. ശമ്പളം നല്‍കാന്‍ കഴിയുന്നവര്‍മാത്രം സര്‍ക്കാരിനെ അക്കാര്യം അറിയിച്ചാല്‍ മതിയെന്നും പണം നല്‍കാന്‍ കഴിയാത്തവര്‍ അത് പുറത്തറിയിച്ച് സ്വയം അപമാനിതരാകേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

 

പിരിക്കുന്ന പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് പണം നല്‍കുന്നവര്‍ക്ക് ഉറപ്പില്ല. ആ വിശ്വാസമുണ്ടാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും സുപ്രീം കോടതി പറഞ്ഞു.

 

 

 

Tags: