അഭിമന്യു വധം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Glint Staff
Sat, 07-07-2018 01:30:08 PM ;
Kochi

abhimanyu

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശികളായ നവാസ്, ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

 

അഭിമന്യുവിനെ കുത്തിയതാരാണെന്ന് പോലീസിന് സൂചനകളുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ കിട്ടിയാലേ ഇത് സ്ഥിരീകരിക്കാനാകൂ. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദിനെയാണ് ഇപ്പോള്‍ ഒന്നാംപ്രതിയായി കണക്കാക്കുന്നത്. എന്നാല്‍, കുത്തിയത് ഇയാള്‍തന്നെയാണോയെന്ന് മുഴുവന്‍ പേരുടെയും അറസ്റ്റിനുശേഷമേ അറിയാനാകൂ. കേസില്‍ ആകെ 15 പ്രതികളാണുള്ളത്.

 

Tags: