എന്‍.സി.പി നേതാവി എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ അടക്കമുള്ളവരും പങ്കെടുത്തു. എന്നാല്‍ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
ഫോണ്‍കെണി വിവാദത്തെ തുടര്‍ന്നായിരുന്നു ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സി.ജെ.എം കോടതി കേസില്‍ നിന്ന് ശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രന് വീണ്ടും മന്ത്രിയാകാനുള്ള സാഹചര്യം ഉണ്ടായത്.
ഇതിനിടെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.