തൃശൂരില്‍ നടന്ന 58ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം കോഴിക്കോടിന്. തുടര്‍ച്ചായായി ഇത് പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കരീടം സ്വന്തമാക്കുന്നത്. മേളയില്‍ 895 പോയിന്റാണ് കോഴിക്കോട് നേടിയത്. 893 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും, 865 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിരീടത്തിനായുള്ള പോരാട്ടം ഫോട്ടോഫിനീഷിലേക്കെത്തുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. പാലക്കാടും കോഴിക്കോടും തമ്മില്‍ രണ്ട് പോയിന്റിന്റെ മാത്രം വത്യാസമാണുള്ളത്. ഇത് മൂന്നാം തവണയാണ് പാലക്കാടിന് നേരിയ പോയിന്റിന്റെ വ്യത്യാസത്തില്‍ കിരീടം നഷ്ടമാകുന്നത്.
മറ്റ് ജില്ലകളുടെ പോയിന്റ് നില
കണ്ണൂര്‍ (865), തൃശൂര്‍ (864) എറണാകുളം (834), കോട്ടയം (798), ആലപ്പുഴ (797), തിതിരുവനന്തപുരം (796), കൊല്ലം (795), കാസര്‍കോട് (765), വയനാട് (720), പത്തനംതിട്ട (710), ഇടുക്കി (671)