ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Gint Staff
Tue, 03-10-2017 02:00:08 PM ;
Kochi

dileep  

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യമനുവദിച്ചു.അറസ്റ്റിലായി 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഇതിന് മുന്‍പ് ജാമ്യത്തിനായി പലതവണ അങ്കമാലി കോടതിയേയും,ഹൈക്കോടതിയേയും ദിലീപ് സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കുകയാണുണ്ടായത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പ്രസ്താവിച്ചത്.

 

ഒരു ലക്ഷം രൂപ ബോണ്ട് സമര്‍പ്പിക്കണം, പാസ്സ്‌പോര്‍ട്ട് കെട്ടിവക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് ഇതൊക്കെയാണ് ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും ജാമ്യത്തില്‍ പറയുന്നുണ്ട്.

 

ഇത് മൂന്നാം തവണയാണ് ഹൈക്കോടതിക്ക് മുന്നില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെത്തുന്നതും ഒടുവില്‍ ജാമ്യം ലഭിക്കുന്നതും.ആലുവ സബ് ജെയിലിലാണ്  ദിലീപ് തടവില്‍ കഴിയുന്നത്. ജാമ്യം കിട്ടിയ വിവരമറിഞ്ഞപ്പോള്‍ ആശ്വാസം എന്ന് ദിലീപ് പ്രതികരിച്ചുവെന്നാണ് വിവരം.

 

ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് പലപ്രാവശ്യം റിലീസ് മാറ്റി വച്ച രാമലീല എന്ന ചിത്രം കഴിഞ്ഞ 28 ന് തിയറ്റുകറിളില്‍ എത്തിപ്രദര്‍ശനം തുടരുകയാണ്. ഈ സാഹചര്യലാണ് ദിലീപ് പുറത്തിറങ്ങുന്നതും.

 

Tags: