നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

Glint staff
Mon, 18-09-2017 02:59:51 PM ;
Kochi

nadirsha

കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. നാദിര്‍ഷായെ ചോദ്യം ചെയതതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍  ഹാജരാക്കാന്‍ കോടതി ഡി.ജി.പിയോട് നിര്‍ദേശിച്ചു.

പൂര്‍ണ്ണ ആരോഗ്യവാനല്ലാത്തതു കാരണം നാദിര്‍ഷായോട് ചില വിവരങ്ങള്‍ ചോദിച്ചറിയാനായില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. മാത്രമല്ല നാദിര്‍ഷായെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

 

Tags: