Skip to main content

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍ക്കുട്ടി(19) മരിച്ചു. ഡല്‍ഹി എയിംസില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. സെപ്റ്റംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കേസിലെ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

കൃഷിയിടത്തില്‍ പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. പിന്നീട് ബോധരഹിതയായ മകളെ അമ്മ കണ്ടെത്തുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍ക്കുട്ടിയുടെ നാവ് മുറിച്ചുമാറ്റിയിരുന്നു. ആദ്യം അലിഗഢിലെ ആശുപത്രിയിലാണ് പെണ്‍ക്കുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഇവരെ  ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് പെണ്‍ക്കുട്ടി മരിച്ചത്. 

ഉന്നത ജാതിക്കാരാണ് പീഡനത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Tags