കെജ്രിവാള്‍ വീണ്ടും വരുമോ? ഡല്‍ഹി വോട്ടെണ്ണല്‍ നാളെ

Glint Desk
Mon, 10-02-2020 01:50:08 PM ;

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നാളെയാണ് നിയമസാഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. രാവിലെ 8 മണിമുതല്‍ ഫലത്തിന്റെ ആദ്യ സൂചനകള്‍ ലഭ്യമാകും. ആകെ 70 നിയസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. 2015 ല്‍ 70 സീറ്റുകളില്‍ 67ഉം നേടിയ ആംആദ്മി പാര്‍ട്ടിയാണ് നിലവില്‍ ഡല്‍ഹയില്‍ അധികാരത്തിലുള്ളത്. അന്ന് കോണ്‍ഗ്രസിനെ നിലം പരിശാക്കിയാണ് എ.എ.പി അധികാരത്തില്‍ വന്നത്. 

ഇക്കുറിയും എ.എ.പി തന്നെ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ബി.ജെ.പിക്ക് കുറച്ച് സീറ്റ് കൂടുതല്‍ കിട്ടും. കോണ്‍ഗ്രസിന് സീറ്റ് കിട്ടാന്‍ സാധ്യത കുറവാണെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. 

ഇക്കുറി ശക്തമായ പോരാട്ടമാണ് ബി.ജെ.പി പുറത്തെടുത്തതെങ്കിലും അത് വോട്ടായി മാറിയിട്ടില്ലെന്നാണ് സൂചന. കെജ്രിവാളിന്റെ ജനക്ഷേമ പദ്ധതികളെ കടത്തി വെട്ടാന്‍ ബി.ജെ.പി പല പണിയും പയറ്റി നോക്കിയിരുന്നു.

ആംആദ്മി പാര്‍ട്ടി ഒരിക്കല്‍ കൂടി ഡല്‍ഹിയില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ അത് കെജ്രിവാളിന്റെ വിജയമായിട്ടാകും വിലയിരുത്തപ്പെടുക. അദ്ദേഹം തന്നെയായിരിക്കും രണ്ടാം എ.എ.പി സര്‍ക്കാരിനെ നയിക്കുന്നതും.

Tags: