സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരായ കുറ്റപത്രം ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ശശി തരൂര്‍ വിചാരണ നേരിടമെന്നും ജൂലൈ ഏഴിന് നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു. തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സുനന്ദയുടെ ഇമെയിലുകളും സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും 'ആത്മഹത്യാക്കുറിപ്പായി' കണക്കാക്കണമെന്നു പോലീസ് കോടതിയെ അറിയിച്ചു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജീവിതത്തിലെ നിരാശ വ്യക്തമാക്കി സുനന്ദ തരൂരിന് ഇമെയില്‍ അയച്ചിരുന്നതായി പോലീസ് പറയുന്നു.
2014 ജനുവരി 17 നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദപുഷ്‌കര്‍ മരിച്ചത്. തുടര്‍ന്ന് ശശി തരൂരിനെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ശിശി തരൂര്‍ പറയുന്നത്.