Lucknow
ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്ന് വിവാഹരാത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പീഡനത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞ ഉടനെ തന്നെ ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു.
പീഡന രംഗങ്ങള്‍ ഭര്‍ത്താവിന്റെ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തിയതായും, സംഭവം പുറത്ത് പറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.