കാശ്മീരില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Glint staff
Mon, 11-12-2017 12:10:41 PM ;
Srinagar

kashmir

ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ ഏറ്റമുട്ടലില്‍ വധിച്ചു. ജമ്മു കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരരെ വധിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

 

കനത്ത മഞ്ഞു വീഴ്ച ആയതിനാല്‍ ഭീകരര്‍ ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതയുള്ള കൂടുതലാണ്. അതുകൊണ്ട് പ്രദേശത്ത് സംയുക്തസേന തെരച്ചില്‍ നടത്തുകയാണ്. ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായാണ് സൂചന.

 

Tags: