Dehradun
ഉത്തരാഖണ്ഡില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ശ്വാസംമുട്ടി 56 കാരന് മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം, മുക്ടേശ്വര്‍ സ്വദേശി താരാ ദത്ത് ജോഷിയാണ് മരണപ്പെട്ടത്. സുഖമില്ലാത്തതിനാല്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു ജോഷി. എന്നാല്‍ മൂന്നു മണിക്കൂറോളം ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കേണ്ടി വന്നു, തൂടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ദിപാവലിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ചയായതിനാല്‍ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയതാണ് നീണ്ടനേരത്തെ ഗതാഗത തടസമുണ്ടാകാന്‍ കാരണമായതെന്ന് മുതിര്‍ന്ന പേീലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.