Delhi
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തോക്കു കൈവശം വച്ചിരിക്കുന്നത് ഉത്തര്‍പ്രദേശില്‍.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. തോക്കു കൈവശം വക്കാന്‍ ലൈസന്‍സുള്ളവരുടെ 2016 ലെ സംസ്ഥാനം തിരിച്ചുള്ള കണക്കുപ്രകാരം 12.7 ലക്ഷം പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ ലൈസന്‍സുള്ളത്.
പട്ടികയില്‍ രണ്ടാം സ്ഥാനം ജമ്മുകാശ്മീരിനാണ് 3.69 ലക്ഷംപേര്‍ക്കാണ് അവിടെ തോക്ക് കൈവശം വക്കാന്‍ അനുമതിയുള്ളത്, 3.59 ലക്ഷം പേരുമായി പഞ്ചാബ് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ ആകെ 33.69 ലക്ഷം ആളുകള്‍ക്കാണ് തോക്കു കൈവശം വക്കാന്‍ അനുമതിയുള്ളത്.