Lucknow
വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ക്ക് വധശിക്ഷയേര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യാജമദ്യം കഴിച്ച് മരണമോ, വൈകല്യമോ ഉണ്ടായാല്‍ മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് വധശിക്ഷയേര്‍പ്പെടുത്താനാണ് തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിലൂടെ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന വ്യാജമദ്യലോബിക്ക് ശക്തമായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
അത് കൂടാതെ ഇതുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തിയിരുന്ന പിഴ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുമ്പ് 2011 ല്‍ ഗുജറാത്തില്‍ വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ക്ക് വധശിക്ഷയേര്‍പ്പെടുത്തിയിരുന്നു.