Delhi
സിര്‍സയിലെ ദേരാ സഛാ സൗദാ ആസ്ഥാനത്ത് നടന്നുവരുന്ന പോലീസ് റെയ്ഡില്‍ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ദാനം നല്‍കിയതാണെന്ന് ദേരാ സഛാ മുഖപ്പത്രം സച്ച് കഹൂന്‍.മരണപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആശ്രമത്തില്‍ കൊണ്ട് വന്ന് ദഹിപ്പിച്ചതിന്റെ അവശിഷ്ടങ്ങളാണ് പോലീസിന് ലഭിച്ചതെന്നും മൃതദേഹാവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ ഇട്ട് മലിനമാക്കുന്നത് തടയാന്‍ വേണ്ടി ദേരാ സഛാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് ഇതിനെ പ്രോത്സാഹിപ്പിച്ചിരുന്നതായും ദേരാ സഛാ മുഖപ്പത്രത്തില്‍ പറയുന്നു.
മാത്രമല്ല മൃതദേഹാവശിഷ്ടങ്ങള്‍ ദഹിപ്പിച്ചതനിടുത്ത് മരങ്ങള്‍ വച്ച് പടിപ്പിക്കാറുണ്ടെന്നും പത്രത്തില്‍ പറയുന്നുണ്ട്.