സുകുമാരിയമ്മക്ക് ആദരാഞ്ജലികള്‍

Wed, 27-03-2013 10:45:00 AM ;

sukumariബാല്യം മുതല്‍ വാര്‍ധക്യം വരെ മലയാള സിനിമക്കൊപ്പം ജീവിതയാത്രയും അഭിനയജീവിതവും നയിച്ച സുകുമാരി അന്തരിച്ചു. അവരെക്കുറിച്ച് തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക്‌ ഓര്‍ക്കാനായി ഒന്നും പറയേണ്ടതില്ല. ടെലിവിഷന്റെ വരവോടെ അവര്‍ ഓരോ വീട്ടിലെയും സാന്നിധ്യമാവുകയായിരുന്നു. തലമുറകള്‍ തമ്മിലുള്ള അന്തരത്തെ സ്നേഹം കൊണ്ട് എങ്ങിനെ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്ന് അവര്‍ ഒപ്പമുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും കാട്ടിക്കൊടുത്തു. അതുകൊണ്ട് തന്നെ അവരെ  ഓര്‍ക്കുമ്പോള്‍ സിനിമയുമായി  ചേര്‍ത്ത് നിര്‍ത്തിയോ അഭിനയത്തിന്റെ പ്രതിഭയേ കുറിച്ചോ അല്ല സഹപ്രവര്‍ത്തകര്‍ സംസാരിച്ചത്. അഭിനയപ്രതിഭ തന്നെയായിരുന്നു അവര്‍. എന്നിട്ടും അവരെ എല്ലാവര്‍ക്കും ഓര്‍ക്കാന്‍ ഇഷ്ടം സ്നേഹനിധിയായി. സുകുമാരിയമ്മക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണത്. നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സുകുമാരിയമ്മക്ക് ആദരാഞ്ജലികള്‍.

Tags: