ആറുമാസം പൂര്‍ത്തിയാക്കുന്ന എല്‍.ഡി.എഫ് മന്ത്രിസഭയില്‍ അഴിച്ചുപണി. ഉടുമ്പന്‍ചോല എം.എല്‍.എയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗവുമായ എം.എം മണി മന്ത്രിസഭയില്‍ അംഗമാകും. വൈദ്യുതി വകുപ്പാണ് എംഎം മണിക്ക് നല്‍കുക.
ഒപ്പം മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണിയും നടത്തിയിട്ടുണ്ട്. മന്ത്രിസഭയില്‍ നിന്ന്‍ രാജിവെച്ച ഇ.പി ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പും കായിക യുവജനക്ഷേമ വകുപ്പും എ.സി മൊയ്തീന് നല്‍കി. അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്ന ടൂറിസം, സഹകരണ വകുപ്പുകള്‍ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രനും നല്‍കി. ദേവസ്വം വകുപ്പില്‍ സുരേന്ദ്രന്‍ തുടരും.