ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു. വെള്ളിയാഴ്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്. രാജി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വ്യവസായ-കായിക വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.
വകുപ്പിന് കീഴിലുള്ള രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചതാണ് വിവാദമായത്. രണ്ടുപേരും സ്ഥാനം രാജി വെച്ചിട്ടുണ്ട്.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് നിയമ നിര്‍മ്മാണം നടത്താന്‍ മന്ത്രിസഭായോഗവും തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരെ പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടി വേണമോ എന്ന കാര്യം അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും.