Skip to main content
കരിപ്പൂർ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ മൂന്നു കിലോ സ്വർണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവള ജീവനക്കാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. 

 

രാവിലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ നജീബ് അന്‍സാരിയെയാണ് ആദ്യം പിടികൂടിയത്. ഇയാള്‍ ഒരുകിലോ സ്വർണത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി അടച്ച ശേഷം വിമാനത്താവള ജീവനക്കാരന്‍ ഷമീമിന്‍റെ പക്കല്‍ രണ്ടുകിലോ സ്വര്‍ണം കൈമാറുകയായിരുന്നു. തുടർന്ന് ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനുള്ള വാതിലിലൂടെ സ്വർണവുമായി പുറത്തിറങ്ങിയ ഷമീമിനെ അറസ്റ്റു ചെയ്യുകയായിരുന്നു. വിമാനത്താവളത്തിലെ ഫയർമാൻ തസ്തികയയിൽ താൽക്കാലികമായി ജോലി ചെയ്തു വരികയാണ് ഷമിം. കഴിഞ്ഞ നവംബര്‍ മാസം 1.84 കോടി വിലമതിക്കുന്ന 6 കിലോ സ്വര്‍ണ്ണവുമായി ഒരു എയര്‍ഹോസ്റ്റ്സ് അടക്കം 2 പെണ്‍കുട്ടികള്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.