Skip to main content
കൊല്ലം

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10.30 ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുന്ന കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍, പള്ളിക്കോടി ദളവാപുരംപാലം എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിക്കും.

 

ശുദ്ധജല തടാക തീരത്ത് കുടിവെള്ളത്തിനായി സമരം

 

കളക്ടറേറ്റിലെ യോഗത്തില്‍ ജില്ലയുമായി ബന്ധപ്പെട്ട് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളിന്‍മേല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും പരാതിക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തും. പൊതുജനങ്ങള്‍, സന്നദ്ധസംഘടനാപ്രതിനിധികള്‍ എന്നിവരില്‍ നിന്നും സമിതി നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.

 

സീപ്ലെയിന്‍: അഷ്ടമുടിക്കായലിനുള്ള അവസാനത്തെ ആണി

 

സി.പി മുഹമ്മദാണ് സമിതിയുടെ അധ്യക്ഷന്‍. ടി.എ അഹമ്മദ് കബീര്‍, എ.എം ആരിഫ്, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, മുല്ലക്കര രത്നാകരന്‍, കെ.എം ഷാജി, എം.വി ശ്രേയാംസ് കുമാര്‍, പി.സി വിഷ്ണുനാഥ് എന്നിരാണ് സമിതിയിലെ അംഗങ്ങള്‍.