Skip to main content

കൊച്ചി :കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ടി.സി മാത്യുവിനേയും സെക്രട്ടറിയായി ടി.എൻ അനന്തനാരായണനേയും തിരഞ്ഞെടുത്തു. കൊച്ചിയില്‍   അസോസിയേഷന്റെ 63ാമത് വാർഷിക ജനറൽ ബോഡി യോഗമാണ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അഡ്വ. ടി ആർ ബാലകൃഷ്ണനാണ് ട്രഷറർ.

 

സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച പ്രകടനത്തിനുള്ള പുരസ്കാരങ്ങളും യോഗത്തില്‍ സമ്മാനിച്ചു. അണ്ടർ 14 വിഭാഗത്തില്‍ പ്രേം സാഗർ, ഫനൂസ് അശ്വിൻ ആനന്ദ്  ആണ്‍കുട്ടികളുടെ അണ്ടർ 16 വിഭാഗത്തിൽ ഷിനാസ് ഹാസിം, എസ് സുബിൻ, സൽമാൻ നിസാർ, സിജോമോൻ, സൂരജ് ആണ്‍കുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ സഞ്ജു സാംസണ്‍, രഞ്ജിത്ത് ആർ എസ്, അക്ഷയ് ചന്ദ്രൻ, അഭിഷേക് മോഹൻ, വിഷ്ണുവിനോദ്, വിഷ്ണു എൻ ബാബു, ശിവരാജ്, ഫബിദ് ഫാറൂഖ് അഹമ്മദ് ആണ്‍കുട്ടികളുടെ അണ്ടർ 22 വിഭാഗത്തിൽ വിനൂപ് മനോഹരന്‍, അക്ഷയ്എം.കെ, നിഖിലേഷ്‌ സുരേന്ദ്രൻ, കെ. മോനിഷ് സീനിയർ വനിതാ വിഭാഗത്തിൽ എസ് ആശ, മരിയ ബെന്നി, അഞ്ജന പോൾ, ഷാനി ടി സീനിയർ പുരുഷ വിഭാഗത്തിൽ പ്രശാന്ത് പുരുഷോത്തമനും രോഹൻ പ്രേമിനും സർവ്വകലാശാലാ വിഭാഗത്തിൽ സന്ദീപ് വാര്യർ, വിശാഖ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് പുരസ്കാരം സമ്മാനിച്ചത്. 10,000 രൂപയും മെമന്റോയുമാണ് സമ്മാനം. അണ്ടർ 19 സംസ്ഥാന ചാമ്പ്യൻഷിപ്പ് ജേതാക്കളായ കാസർക്കോട് ജില്ലക്കും അണ്ടർ 16 സംസ്ഥാന ചാമ്പ്യൻഷിപ്പ് ജേതാക്കളായ പത്തനംതിട്ട ജില്ലക്കും പ്രത്യേക അവാർഡുകൾ നൽകി.

Tags