Skip to main content

മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കേസ്സെടുക്കുന്നത് അപരിഷ്കൃതം

അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ' ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്.

'ക്രിക്കറ്റ്, ജീവിതത്തിനും പിച്ചിനും ഇടയില്‍ '

മലയാളത്തിലെ സ്‌പോര്‍ട്‌സ് ഗ്രന്ഥശാലക്ക് ഒരൂ ഗ്രന്ഥം കുടി. അതാണ് പ്രൊഫസര്‍ എം.സി വസിഷ്ഠിന്റെ 'ക്രിക്കറ്റ്, ജീവിതത്തിനും പിച്ചിനും ഇടയില്‍ ' എന്ന ഗ്രന്ഥം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം മേധാവിയായ  പ്രൊഫസര്‍ എം. സി.വസിഷ്ഠ് ക്രിക്കറ്റിനെ....

ഡിവില്ലിയേഴ്സ് വിരമിച്ചു

ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗിന്റെ പര്യായമായ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏവരെയും ഞെട്ടിക്കുന്ന തീരുമാനം അപ്രതീക്ഷിതമായിട്ടാണ് ഡിവില്ലിയേഴ്സ് പ്രഖ്യാപിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്ത്

ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്കേറ്റുവാങ്ങി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ തെറ്റും ഏറ്റെടുക്കുന്നുവെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു.

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് തീരുമാനം. പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കാണ് വിലക്ക്.

സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും ആജീവനാന്ത വിലക്കിന് സാധ്യത

ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാട്ടാന്‍ കൂട്ടുനിന്ന ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ആജീവനാന്ത വിലക്കിന് സാധ്യത. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to Old Age