സ്വര്‍ണ്ണം വിറ്റാല്‍ ഇനി നോട്ടായി 10,000 രൂപ മാത്രം

Wed, 29-03-2017 10:28:25 AM ;

കയ്യിലെ സ്വര്‍ണ്ണം വിറ്റ് പണം എളുപ്പം ലഭിക്കുന്നത് ഏപ്രില്‍ ഒന്ന്‍ മുതല്‍ ബുദ്ധിമുട്ടാകും. സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നോട്ടായി നല്‍കാവുന്ന തുകയുടെ പരിധി പ്രതിദിനം 20,000 രൂപയില്‍ നിന്ന്‍ 10,000 രൂപയാക്കി കുറച്ച് സര്‍ക്കാര്‍ ധനബില്‍ ഭേദഗതി ചെയ്തു.  

 

സ്വര്‍ണ്ണവ്യാപാരികള്‍ സ്വര്‍ണ്ണം ഇങ്ങനെ വാങ്ങുമ്പോള്‍ ഒന്നിലേറെ ബില്‍ നല്‍കി പണം നല്‍കാന്‍ ശ്രമിച്ചാല്‍ നികുതി വകുപ്പിന്റെ നടപടി വരും. ഇപ്പോഴത്തെ 20,000 രൂപ പരിധി ഇങ്ങനെയാണ് വ്യാപാരികള്‍ മറികടന്നിരുന്നത്. ഒരു കുടുംബത്തിലെ തന്നെ അംഗങ്ങള്‍ ഇങ്ങനെ പല ബില്ലില്‍ വാങ്ങിയാലും നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ നിന്ന്‍ ഒഴിയാനാകില്ല.

Tags: