ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സേനാ ക്യാമ്പിനുനേരെ ഭീകരരുടെ ചാവേറാക്രമണം.
ഏറ്റുമുട്ടലില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സ്ഥിതി നിയന്ത്രണ വിധേയമായതായി സൈന്യം അറിയിച്ചു.
സംഘത്തില്‍ എത്ര ഭീകരരുണ്ടെന്ന് വ്യക്തമായിട്ടില്ല. രണ്ട് മണിക്കൂർ നീണ്ട ഏറ്റുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായാണ് റിപ്പോർട്ട്. 46 രാഷ്ട്രീയ റൈഫിള്‍സിന്റെയും സമീപത്തുള്ള ബി.എസ്.എഫിന്റേയും ക്യാമ്പുകൾക്ക് നേരെയാണ് ഞായറാഴ്ച രാത്രി 10.30-ഓടെ ആക്രമണമുണ്ടായത്.
ജവാന്റെ മരണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. മന്ത്രി തിങ്കളാഴ്ച കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.
ഝലം നദീ ഭാഗത്തു നിന്നാണ് ഭീകരര്‍ എത്തിയതെന്നാണ് സംശയം.
നേരത്തേ, ജമ്മു കശ്മീരിലെ അഖ്‌നൂറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.
പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ മൂന്നാംദിവസമാണ് ബാരാമുള്ളയിലെ ആക്രമണം.