ന്യൂഡല്‍ഹി
2013-ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളിക്ക് എട്ടാം റാങ്ക്. ജോണി ടോം വര്‍ഗ്ഗീസാണ് എട്ടാം റാങ്കോടെ മലയാളികളില്‍ മികച്ച പ്രകടനം കാഴ്‌ച വെച്ചത്. ഗൗരവ് അഗര്‍വാളിനാണ് ഒന്നാം റാങ്ക്. ആദ്യ അന്‍പത് റാങ്കില്‍ രണ്ട് റാങ്കുകളാണ് മലയാളികള്‍ നേടിയത്. മലയാളികളായ ദീപക് പത്മകുമാര്‍ മുപ്പത്തി ഒന്നാം റാങ്കും ദീപക് ജേക്കബ് അന്‍പത്തിയേഴാം റാങ്കും നേടി.
180 പേര്‍ക്കാണ് ഇത്തവണ ഐ.എ.എസ് ലഭിച്ചത്. 150 പേര്‍ക്ക് ഐ.പി.എസും, 32 പേര്‍ക്ക് ഐ.എഫ്.എസും ലഭിച്ചിട്ടുണ്ട്. 1122 പേരാണ് ഇത്തവണ സിവില്‍ സര്‍വീസിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം റാങ്കുള്‍പ്പെടെ പരീക്ഷയിലെ ആദ്യ നാലുറാങ്കുകളില്‍ മൂന്നും മലയാളികള്‍ നേടിയിരുന്നു.