Skip to main content
ലക്നോ

ജാതി അടിസ്ഥാനത്തിലുള്ള റാലികള്‍ ഉത്തര്‍പ്രദേശില്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍, കോണ്‍ഗ്രസ്, ബി.ജെ.പി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി), സമാജ്വാദി പാര്‍ട്ടി (എസ്.പി) എന്നിവര്‍ക്കും വിഷയത്തില്‍ കോടതി നോട്ടീസയച്ചിട്ടുണ്ട്.

 

അഭിഭാഷകനായ മോത്തിലാല്‍ യാദവ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ചിന്റെ വിധി. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമുദായിക അടിസ്ഥാനത്തില്‍ റാലികള്‍ സംഘടിപ്പിക്കുന്നത് ഭരണഘടനയുടെ അന്തസത്തക്ക് എതിരാണെന്ന വാദമാണ് യാദവ് ഉയര്‍ത്തിയത്.

 

ബി.എസ്.പി, എസ്.പി എന്നീ പാര്‍ട്ടികള്‍ക്ക് വിധി തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു. ഏതാനും ദിവസം മുമ്പ് ബി.എസ്.പി ബ്രാഹ്മണരുടെ റാലി സംഘടിപ്പിച്ചിരുന്നു. ഭരണകക്ഷിയായ എസ്.പി ബ്രാഹ്മണ റാലിക്ക് പുറമേ മുസ്ലിം സമ്മേളനവും നടത്തിയിരുന്നു.