Skip to main content
Ad Image
കാബൂള്‍

അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഔദ്യോഗിക വസതിക്ക് നേരെ താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തി. ചൊവ്വാഴ്ച രാവിലെ ആറരയോടു കൂടിയാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്ഫോടനവും വെടിവെപ്പും നടന്നത്. യു.എസ്-താലിബാന്‍ ചര്‍ച്ചയോട് ഹമീദ് കര്‍സായി പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ ആക്രമണം നടന്നതെന്നാണ് സൂചന.

 

പ്രസിഡന്റിന്റെ വസതിക്ക് സമീപമുള്ള പ്രതിരോധ മന്ദിരം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. നാറ്റോ സേനയുടെ അഫ്ഗാനിലെ മുഖ്യ കാര്യാലയവും അമേരിക്കന്‍ എംബസിയുമെല്ലാം പ്രവര്‍ത്തിക്കുന്നതും ഇവിടെ തന്നെയാണ്. ആറ് തവണയെങ്കിലും ഇവിടെ സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

അഫ്ഗാനിസ്ഥാനിലെ സുരക്ഷാചുമതല നാറ്റോ അഫ്ഗാന്‍ പോലീസിനും സൈന്യത്തിനും കൈമാറി ദിവസങ്ങള്‍ക്കുള്ളിലാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. അതേസമയം കര്‍സായി പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

Tags
Ad Image