Skip to main content
London

British airways grounded outage, hacking ഐ ടി തകരാറിനെ തുടര്ന്ന്ം ബ്രിട്ടീഷ് എയര്‍വേസിന്റെ എല്ലാ വിമാനങ്ങളും ശനിയാഴ്ച റദ്ദാക്കി. ഐ ടി സിസ്റ്റത്തില്‍ വന്ന വന്‍തകരാറാണ് കാരണമെന്നാണെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ നല്കുുന്ന കാരണം. യാത്രക്കാരെല്ലാം വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അവധിക്കാലമായതിനാല്‍ ധാരാളം വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുന്നവരില്‍ പെടുന്നു. ക്ഷുഭിതരായ യാത്രക്കാരോട് മറ്റ് വിമാനസര്വ്വീ സുകളില്‍ സ്വന്തം നിലയില്‍ ടിക്കറ്റ് തരപ്പെടുത്തി യാത്ര ചെയ്യണമെന്നും യാത്രക്കാര്ക്ക്   ടിക്കറ്റിന്റെ മുഴുവന്‍ തുകയും മടക്കി നല്കായമെന്നും ബ്രിട്ടീഷ് എയര്വേെസ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു.
     വന്‍നിലയിലുള്ള ഹാക്കിംഗ് നിമിത്തമാണ് ഈ ഐ ടി തകരാറുണ്ടായതെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് സമ്മതിക്കാന്‍ തയ്യാറാകുന്നില്ലെങ്കിലും പറയപ്പെടുന്നത്. ബ്രിട്ടീഷ് എയര്‍വേസിന്റെ ഐ ടി സംബന്ധമായ ജോലിയുടെ ഭൂരിഭാഗവും ഇന്ത്യയിലേക്കാണ് ഔട്ട്‌സോഴ്‌സ് ചെയ്തിട്ടുള്ളത്. അതാണ് ഹാക്കിംഗിന് കാരണമായതെന്നും ആരോപണമുയര്ന്നി ട്ടുണ്ട്.
     വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഹോട്ടലുകളില്‍ പാര്പ്പി ക്കാനും പറ്റാത്ത അവസ്ഥയിലാണ് എയര്‍ലൈന്‍സ്. അതിനാല്‍ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ തന്നെ ഉറങ്ങാനും നിര്ബ്ബതന്ധിതരായിരിക്കുന്നു.