Sunday, July 26, 2026
Home Blog

ഫിഫ വേൾഡ് കപ്പ് 2026 കിക്ക്‌ ഓഫ് – ഫിഫ 2026 -ഫിഫ മ്യൂസിക്

0
FIFA WORLD CUP 2026-MUSIC

2026 ഫിഫ ലോകകപ്പ് മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായി സംയുക്തമായി ആതിഥേയത്വം വഹിക്കുന്നു: കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ നീളുന്ന വിപുലീകരിച്ച 48 ടീമുകളുടെ ഫോർമാറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്

ഇന്ത്യ: സീയുടെ ബഹുഭാഷാ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും സീ5 പ്ലാറ്റ്‌ഫോമിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

ഷക്കീറയും ബർണ ബോയിയും ” ഡായ് ഡായ് ” എന്നതാണ് 2026ലെ പ്രധാന തീം സോങ്. https://www.youtube.com/watch?v=X9CsK_nuqdE&t=18s  https://www.youtube.com/watch?v=fcnDmrtj6Sk

പ്രധാന തീം സോങിനൊപ്പം മറ്റു ആതിഥേയ നഗരങ്ങളായ കാനഡ, മെക്സിക്കോ, യുഎസ്എ എന്നിവയുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ സൂചിപ്പിക്കുന്ന മറ്റ് പ്രധാന ഫീച്ചർ ഗാനങ്ങളും ഫിഫ2026 ഇൽ ഉണ്ട് . ആഗോളതലത്തിലുള്ള വിവിധ സംഗീതജ്ഞരുടെ ആറു ഗാനങ്ങൾ കൂടി ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

1. “ലൈറ്റർ” ( Lighter   https://www.youtube.com/watch?v=n5LixsSFMTg )- ജെല്ലി റോളും ( Jelly Roll ,United States) കാരിൻ ലിയോണും (, Carín León (Mexico) ചേർന്ന് അവതരിപ്പിച്ച “ലൈറ്റർ”

2. “പോർ എല്ലാ” (“Por Ella” – https://www.youtube.com/watch?v=eu8IIeVKNmQ ) ഒരു സ്പാനിഷ് പാട്ടാണ്. ലോസ് ഏഞ്ചൽസ് അസുലെസ്, ബെലിൻഡ എന്ന മെക്സിക്കൻ മ്യൂസിക് ട്രൂപ് (Los Angeles Azules) ഇത് അവതരിപ്പിച്ചത്.

3. ” എക്കോ ” -(“Echo – https://www.youtube.com/watch?v=228FtMaq8uY ) ഡാഡി യാങ്കിയും (Daddy Yankee) ഷെൻസിയയും ( Shenseea) ചേർന്ന് പാടിയ ഗാനം.

4. “ഇല്ല്യൂമിനേറ്റ് ” ( Illuminate) https://www.youtube.com/watch?v=im0FLUw7wtY – ജെസ്സി റെയ്‌സും എലിയാനയും (Jessie Reyez, Elyanna) ചേർന്ന് പാടിയിരിക്കുന്നു .

5. “ഗോൾസ് ” ( “Goals” – https://www.youtube.com/watch?v=safzyuZNCGI ) ലിസ (Lisa, Buriram, Thailand), അനിറ്റ( Anitta, Brazilian), രമ ( Rema, Nigerian) -ലാറ്റിൻ പോപ്പ്, കെ-പോപ്പ്, ആഫ്രോബീറ്റ്‌സ് ഇവയുടെ ഒരു സമ്മേളനം. ജൂൺ 12 വെള്ളിയാഴ്ച ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ തത്സമയം അവതരിപ്പിക്കും.

6. “ഗെയിം ടൈം” -( “Game Time” https://www.youtube.com/watch?v=JLucCHwY-2c) ഫ്യൂച്ചറിന്റെയും ടൈലയുടെയും ( Future, Tyla) എക്സിറ്റമെന്റ് നിറഞ്ഞ മ്യൂസിക്

ലോകമെമ്പാടുമുള്ള 45 ടീമുകൾ ജൂൺ 12-2026 തുടങ്ങി ജൂലൈ 20 വരെ യുള്ള ദിവസങ്ങളിൽ തങ്ങളുടെ കഴിവ് അറിയിക്കാൻ തയ്യാറെടുക്കുന്നു . എല്ലാ ടീമുകൾക്കും ആശംസകൾ

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

0
medicine for jaundice

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാര്‍നെല്ലി. ഫില്ലാന്തസ്സ് നേരുരി, ഫില്ലാന്തസ്സ് അമാരാസ്, (Phyllanthus neruri, Phyllanthus amarus) എന്നീ ശാസ്ത്രനമാമുള്ള ഈ സസ്യം യുഫോർബിയെസിയെ സസ്യ കുടുംബത്തില്‍ പെട്ടതാണ്. ഇലകളുടെ അടിയിലായി ചെറുനെല്ലിക്കയുടെ ആകൃതിയിലുള്ള ചെറിയ ഫലങ്ങള്‍ കണന്നതുകൊണ്ടാണ് കീഴാര്‍നെല്ലി എന്നപേരുവന്നത്.

നെല്ലിയുടെ കുടുംബക്കാരനെങ്കിലും കുറ്റിച്ചെടിയായി വഴിവക്കില്‍ വളരുന്ന കീഴാര്‍ നെല്ലി പല രോഗങ്ങളുടേയും അന്തകനാണ്. കാഴ്ചയില്‍ ചെറിയ ഒരു ചെടിയാണെങ്കിലും ഔഷധവീര്യത്തിന്റെ കാര്യത്തില്‍ കീഴാര്‍നെല്ലി മുന്‍പന്തിയിലാണ്.
ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ സസ്സിയ രാസവസ്തുക്കളാണ് കരളിനെ സംരഷ്ക്ഷിച്ചു മഞ്ഞപ്പിത്തത്തിന് പ്രധിവിധിയായി പ്രവര്‍ത്തിക്കുന്നത്.
വൃക്ക്കളിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിന് കീഴാര്‍നെല്ലി വ്യപകമായുപയോഗിക്കുന്നു.  കീഴാര്‍നെല്ലിയുടെ ഉപയോഗം കാല്‍സിയം ഒക്ക്സലേടു ക്രിസ്ടലുകള്‍ രൂപ്പ്പെടാതെ വൃക്ക്കളിലെ കല്ലുകള്‍ വരുന്നത് തടയപ്പെടുന്നു. രൂപപെട്ട കല്ലുകള്‍ അലിയിച്ചുകലയുന്നു .

ഔഷധഗുണങ്ങൾ

മൂത്രത്തിലെ കല്ല്, മഞ്ഞപ്പിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, പനി, മുറിവുണക്കല്‍, പ്രതിരോധശേഷി, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങി ജലദോഷം മുതല്‍ എയിഡ്‌സ് വൈറസിനെ വരെ ചെറുത്തു തോല്‍പിക്കാന്‍ കഴിവുള്ളതാണ് ഈ ഇത്തിരിക്കുഞ്ഞൻ.

  • കീഴാര്‍ നെല്ലിയുടെ ഏറ്റവും വലിയ മരുന്നു ഗുണം എന്നത് ഇതു കരളിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ഉത്തമമായാ മരുന്നാണ് എന്നതാണ് . പല കരള്‍ രോഗങ്ങളേയും തടുത്തു നിര്‍ത്താനുള്ള കഴിവ് ഈ ചെറിയ ചെടിയ്ക്കുണ്ട്.
  • കീഴാർ നെല്ലിയുടെ പേരുകേട്ടാൽ മതി മഞ്ഞപിത്തം മാറാൻ എന്നൊരു പറച്ചിൽ ചില സ്ഥലങ്ങളിൽ ഉണ്ട്. ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാര്‍
  • ബിപിയ്ക്കുള്ള നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി. ഇത് അരച്ചു കഴിയ്ക്കന്നതും ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഇതിന്ടെ നീരു കുടിയ്ക്കുന്നത് ബ്ലഡ്‌ പ്രഷര്‍ കുറയ്ക്കാനും നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ഹൃദയ ആരോഗ്യത്തിനും മികച്ചതാണ്.
  • ഇതു മുഴുവനുമായി അരച്ച് മോര് കാച്ചി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നല്ല ദഹനത്തിന്, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാര്‍ നെല്ലി.
  • സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്ക് അതായത് ആര്‍ത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ ദിവസങ്ങള്‍ക്കും അതോടൊപ്പം ആര്‍ത്തവ കാലത്തുണ്ടാകുന്ന അമിത വേദനയെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ഇത് സമൂലം അതായത് കടയോടെ അരച്ച് കാടി വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
  • പ്രമേഹത്തിനുള്ള സ്വാഭാവിക പരിഹാരമാണ് ഈ ഇല. ഇതിന്റെ ഇലയിട്ടു തിളച്ച വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതു ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ ഇല ചവച്ചരച്ചു കഴിച്ചാലും മതിയാകും.
  • തലമുടിയുടെ ആരോഗ്യത്തിനും കീഴാര്‍ നെല്ലി ഏറെ ഗുണകരമാണ്. ഇതിട്ടു തിളപ്പിച്ചോ ഇതിന്റെ നീരെടുത്തു ചേര്‍ത്തു തിളപ്പിച്ചോ വെളിച്ചെണ്ണ തയ്യാറാക്കി തലയില്‍ പുരട്ടാം

പല്ലിന്റെ ബലക്ഷയം മാറാന്‍ കീഴാര്‍ നെല്ലി ദിവസവും വായിലിട്ട് ചവച്ചാല്‍ മതി.

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

0

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് ഒടിഞ്ഞത് തിരിച്ചറിഞ്ഞ് ആകണം അണ്ണാമലൈ പുതിയ രാഷ്ട്രീയകക്ഷി രൂപീകരിക്കാനുള്ള നീക്കം നടത്തുന്നത്. തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലെ മാറ്റപ്പെട്ട നാൾ മുതൽ അദ്ദേഹം അസ്വസ്ഥനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നതും അതിന് ഉദാഹരണം.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് ഒടിഞ്ഞ പശ്ചാത്തലത്തിൽ രൂപീകൃതമാകുന്ന ഒരു രാഷ്ട്രീയ ശൂന്യതയുണ്ട്. ആ ശൂന്യത നിറക്കുക എന്ന കണക്കുകൂട്ടൽ ആണ് ഇപ്പോൾ അണ്ണാമലയെ നയിക്കുന്നത്.അതിൽ ഭാരതീയമായ മൂല്യങ്ങളും അതിനെ തമിഴ് സംസ്കാരവുമായി വിളക്കിച്ചേർത്തു കൊണ്ടുള്ള രാഷ്ട്രീയ പദ്ധതിയായിരിക്കും അണ്ണാമലൈ രൂപപ്പെടുത്തുക.അത്തരത്തിലൊരു അടിത്തറ ആശയപരമായി ഇന്ന് പോകാൻ തമിഴക രാഷ്ട്രീയത്തിൽ അണ്ണാമലെക്ക് അല്ലാതെ മറ്റാർക്കും പറ്റുകയുമില്ല.അണ്ണാമലൈ രജനികാന്ത് മായി ചർച്ച ചെയ്യുന്നു എന്നും കേൾക്കുന്നു.അതും ഇത്തരം ഒരു പുതിയ രാഷ്ട്രീയ ആശയത്തിന് മൂർത്തരൂപം നൽകുന്നതിന് പല രീതിയിൽ സഹായകമാകും

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

0

ടിവി കെയുടെ വിജയത്തോടെ തമിഴക രാഷ്ട്രീയം ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്നും മാറി. ഡിഎംകെയും എഡിഎംകെയും ഏതാണ്ട് സമാനമായ ശിഥില അവസ്ഥയാണ് നേരിടുന്നത്.ഈ രീതിയിൽ പോയാൽ തങ്ങൾക്ക് തമിഴ് രാഷ്ട്രീയത്തിൽ സ്ഥാനമില്ലാതാകും എന്ന് ഡിഎംകെ തിരിച്ചറിയുന്നു.അതിൻറെ ഭാഗമായി ഡിഎംകെ വീണ്ടും ബിജെപിയുമായി കൈകോർത്ത് നീങ്ങാൻ തയ്യാറെടുത്തു കഴിഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ കോൺഗ്രസ് ടിവി കെക്ക് പിന്തുണ നൽകിയതും ഡി എം കെ യെ വലിയ ആഘാതത്തിൽ ആക്കിയിട്ടുണ്ട്.അതുകൊണ്ട് ദേശീയതലത്തിൽ ഇന്ത്യ മുന്നണിയെ ദുർബലമാക്കുക എന്നതും ഡിഎംകെയുടെ ഒരു പ്രതികാര ആവശ്യമാണ്.ലോകസഭയിൽ 22 ഉം രാജ്യസഭയിൽ 8 ഉം അംഗങ്ങളുമാണ് ഡിഎംകെക്ക് ഉള്ളത്.വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർത്ത് മുന്നേറിയാൽ തമിഴ് രാഷ്ട്രീയത്തിൽ മേൽവിലാസം പോകാതെ പിടിച്ചുനിൽക്കാമെന്നും ഡിഎംകെ കരുതുന്നുണ്ട്.1999 മുതൽ 2004 വരെ ഡിഎംകെ ബിജെപിയുമായി ചേർന്നായിരുന്നു നീങ്ങിയത്.വാജ്പേയി സർക്കാരിൽ ഡിഎംകെ പങ്കാളിയുമായിരുന്നു.അതിനാൽ ബിജെപിയുമായുള്ള കൂട്ടുകെട്ടിൽ ഡിഎംകെക്ക് പുതുമ തെല്ലുമില്ല.സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന് സനാതന വിരുദ്ധത പഴയതുപോലെ പറയാൻ പറ്റില്ല എന്ന് മാത്രം.

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

0
തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍ ജെല്ലിയും ക്ഷീണം തീര്‍ക്കാന്‍ മുതല്‍ ഒട്ടനേകം രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന തേനും ശുദ്ധമായ മെഴുകും നല്‍കുന്ന ഒന്നാണ് തേനീച്ച കൃഷി.

താല്‍പ്പര്യവും മാറ്റിവെക്കാന്‍ അല്‍പ്പം സമയവുമുള്ള ഏതൊരാള്‍ക്കും മനസിനുല്ലാസവും അതോടൊപ്പം ആദായവും തരുന്ന ഒന്നാണ് തേനീച്ച കൃഷി (Apiculture). വളരെ പുരാതന കാലം മുതലേ നമ്മുടെ രാജ്യത്ത് തേനീച്ച കൃഷിയുണ്ട്. ഇന്ത്യയില്‍ നാലുതരം  ഈച്ചകളെയാണ് കണ്ടുവരുന്നത്‌. വനങ്ങളിലും പാറമടക്കുകളിലും കണ്ടുവരുന്ന പെരുന്തേനീച്ച – എപിസ് ഡോഴ്സറ്റ (Apis dorsta), നമ്മള്‍  കൂട്ടില്‍ വളര്‍ത്തുന്ന ഇന്‍ഡ്യന്‍ തേനീച്ച – എപിസ് സെറനാ ഇന്‍ഡിക (Apis cerana indica), ഇന്ത്യയുടെ മദ്ധ്യഭാഗങ്ങളില്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ചെറിയ കോലീച്ച (Apis florea), കൂടാതെ ഇറ്റാലിയന്‍ തേനീച്ച (Apis mellifera). ഇവയില്‍ ഇന്‍ഡ്യന്‍ തേനീച്ചയും ഇറ്റാലിയന്‍ തേനീച്ചയും ഇന്ത്യയില്‍ ധാരാളമായി വളര്‍ത്തി വരുന്നു. ട്രൈഗോണ ഇര്‍ഡിപെന്നിസ് (Trigona irridipennis) എന്ന ചെറുതേനീച്ചയുടെ കൃഷിയും (Meliponiculture) നമ്മുടെ നാട്ടില്‍ സാധാരണയായി  നടത്തി വരുന്നുണ്ട്.

ഇന്‍ഡ്യന്‍ തേനീച്ചയാണ്‌ കേരളത്തില്‍ സാധാരണയായി വളർത്തി വരുന്നത്. വളരെ ചിട്ടയോടുകൂടിയ ഒരു കോളനി ജീവിതമാണ്  തേനീച്ചകള്‍ നയിക്കുന്നത്. മൂന്നുതരം ഈച്ചകളാണ് ഒരു കൂട്ടില്‍ കാണുന്നത്- റാണി ഈച്ച (Queen Bee), വേലക്കാരി ഈച്ച (Worker Bees), ആണീച്ച (Drone Bees). എല്ലാ ഇനം ഈച്ചകള്‍ക്ക് ജന്മം നല്‍കുന്നതും കോളനിയെ നയിക്കുന്നതും റാണി ഈച്ചയാണ്. ഒരുകൂട്ടില്‍ ഒരു റാണിയീച്ചയേ ഉണ്ടാകുകയുള്ളൂ. പെണ്ണീച്ചകളുടെ ജനിതക ഘടനയോടുകൂടിയാണ് ജനിക്കുന്നതെങ്കിലും ആഹാരത്തിലുള്ള പ്രത്യേകതകളാണ് റാണിയെ മറ്റ് ഈച്ചകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നതും ജീവിതകാലം അഞ്ച് – ആറിരട്ടിയോളം വര്‍ധിച്ച് മൂന്നു വര്‍ഷത്തോളമാക്കുന്നതും. റോയല്‍ ജെല്ലി എന്നാണ് ഇവരുടെ ആഹാരം അറിയപ്പെടുന്നത്. 

ജീവിതത്തില്‍ ഒരിക്കല്‍മാത്രം ഇണചേരുന്ന റാണിയീച്ച ഒരുദിവസം 2000 ത്തോളം മുട്ടകളാണ് ഇടുന്നത്. ഇത് അതിന്റെ ശരീരഭാരത്തെക്കാള്‍ കൂടുതലാണ്. ജീവിതകാലത്ത് ഏതാണ്ട് 10-15 ലക്ഷം മുട്ട വരെ ഇടാനുള്ള കഴിവ് റാണിക്കുണ്ട്. ആണീച്ച അഥവാ മടിയനീച്ചകള്‍ക്ക് റാണിയുമായി ഇണചേരല്‍ മാത്രമാണ് ജോലി. ജോലിക്കാരി തേനീച്ചകൾക്കാണ് എല്ലാ ജോലികളും ഉത്തരവാദിത്തങ്ങളും. കൂട് വൃത്തിയാക്കുക, അട(അറ)കള്‍ ഉണ്ടാക്കുക, തേന്‍ സംഭരിക്കുക, റാണി പ്രായമായാല്‍/എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ പുതിയ റാണിക്കുവേണ്ടി തയ്യാറെടുക്കല്‍ ഇവയാണ് അന്‍പതുദിവസത്തിനകം മാത്രം ആയുസുള്ള ഈ പെണ്ണീച്ചകള്‍ക്ക് ചെയ്യാനുള്ളത്.

ധാരാളം വൃക്ഷലതാദികളുള്ള നമ്മുടെ നാട്ടില്‍ തേനീച്ചകൃഷി വളരെ സാധ്യതയുള്ള ഒന്നാണ്. റബ്ബര്‍ കൃഷി ധാരാളമുള്ള കേരളത്തില്‍ ഉത്‌പാദനത്തിന്റെ എണ്‍പത് ശതമാനത്തിലേറെയും ഇവയില്‍ നിന്നാണ്. റബറില്‍ ഇല കൊഴിഞ്ഞു തളിര്‍ക്കുന്ന ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് തേനിന്റെ സീസണ്‍ . റബറിന്റെ തളിരിലയുടെ മൂന്നു ദളങ്ങള്‍ ചേരുന്ന ഭാഗത്തുള്ള തേന്‍ ഗ്രന്ഥികളാണ് തേനിന്റെ സ്രോതസ്. മഴ സമയമായ ജൂണ്‍/ജൂലൈ മാസങ്ങളാണ് തേനീച്ചയുടെ ഓഫ്‌ സീസണ്‍. ഈ സമയത്തേക്ക് കരുതിവെക്കുന്ന തേനാണ് നമ്മള്‍ എടുക്കുന്നത്. അതിനാല്‍ തേനീച്ചകള്‍ക്ക് പഞ്ചസാര കലക്കി തീറ്റ കൊടുക്കണം. അല്ലങ്കില്‍ ഈച്ചകള്‍ കൂടുവിട്ടു പോകുവാന്‍ (Swarming) സാധ്യതയുണ്ട്. തേനീച്ച  വളര്‍ത്തുന്നതിന് കൂടുകള്‍ ആവശ്യമാണ്. കൂടുകള്‍ക്ക്, താഴെ ബ്രൂഡ് ചേംബര്‍ അഥവാ തേനീച്ചകളെ റാണി മുട്ടയിട്ടു വിരിക്കുന്ന ഭാഗം, അതിനു മുകളിലായി ഹണി ചേംബര്‍- തേനറകള്‍, ഇവിടെ ഈച്ചകള്‍ മഴക്കാലത്തേക്കുവേണ്ടി (നമുക്ക് സംഭരിക്കാന്‍) തേന്‍ സംഭരിച്ചുവെക്കുന്നു. അതിനുമുകളിലായി ഒരു അടപ്പും പെട്ടിവെക്കാന്‍ ഉള്ള ഒരു സ്റ്റാന്‍ഡും ചേര്‍ന്നതാണ് തേനീച്ചപ്പെട്ടി. ഏകദേശം എഴുനൂറു മുതല്‍ എണ്ണൂറു രൂപവരെ ഒരു പെട്ടിക്കു വേണ്ടി വരും. പുന്ന, തേക്ക് മുതലായ തടിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഒരുകൂട്ടില്‍ നിന്നും ഒരുവര്‍ഷം എട്ടു  മുതല്‍ പത്തു കിലോ വരെ തേന്‍ ലഭിക്കും. കൂടാതെ കോളനികളെ പിരിച്ച് നല്‍കിയും ആദായം ഉണ്ടാക്കാം.

കലര്‍പ്പില്ലാത്ത തേന്‍ ഒരു ഔഷധമാണ്. കൂടുകളില്‍നിന്നു ലഭിക്കുന്ന മെഴുക് പ്രകൃതിദത്തമായ ഒന്നാണ്. കൂടാതെ തേനീച്ചകളില്‍ നിന്നും സംഭരിക്കാവുന്ന റോയല്‍ ജെല്ലി അതിന്റെ പേര് സൂചിപ്പിക്കും പോലെ രാജകീയമാണ്. റോയല്‍ ജെല്ലിയാണ് റാണി ഈച്ചകള്‍ക്ക് ആയുസ് അഞ്ച്-ആറു ഇരട്ടി നീട്ടിനല്‍കാന്‍ സഹായിക്കുന്നത്. റോയല്‍ ജല്ലി മനുഷ്യരിലും ഇതേ അത്ഭുതം ആവര്‍ത്തിക്കുന്നു. ഇതിന്റെ ഉപയോഗം പ്രായത്തെ പിടിച്ചുനിര്‍ത്തി എന്നും യുവത്വം നിലനിര്‍ത്തുന്നു. വിലകൂടിയ സൗന്ദര്യ വാര്‍ധക മുഖലേപനങ്ങളില്‍ റോയല്‍ ജല്ലി ഒരു അവശ്യ ഘടകമാണ്.

ഉന്മേഷത്തിനും അനേകം രോഗങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് തേന്‍. മുഖക്കുരു മുതല്‍ ആസ്ത്മ, കൊളസ്ട്രോള്‍, വായ് നാറ്റം, ഉറക്കമില്ലായ്മ, പൊള്ളല്‍, മുടികൊഴിച്ചില്‍ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്കും വളരെയധികം ആയുര്‍വേദ മരുന്നുകള്‍ക്കും തേന്‍ ഉപയോഗിക്കുന്നു.

ചെറിയ പരിശീലനം ലഭിച്ചാല്‍ ആര്‍ക്കും തുടങ്ങാവുന്ന ഒന്നാണ് തേനീച്ച കൃഷി. ഖാദി ബോര്‍ഡ്, കേരള കാര്‍ഷിക സര്‍വ്വകലാശാല, റബ്ബര്‍ ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തേനീച്ച കൃഷിയില്‍ പരിശീലനവും സഹായനിരക്കില്‍ ഈച്ചയും കൂടും നല്‍കി തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

0
Strategy

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക് നേരേ വെടിയുതിർത്തത് അമേരിക്കൻ പ്രസിഡണ്ടിനുള്ള ശക്തമായ മറുപടി നൽകുന്നതിനുവേണ്ടിയാണെന്ന് കരുതപ്പെടുന്നു. ഹോർമൂസ് കടലിടുക്ക് ഇറാൻ തുറന്നത് തൻ്റെ വിജയമാണെന്നുൾപ്പടെ ഒട്ടനവധി അവകാശവാദങ്ങൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രുപ് പ്രഖ്യാപിച്ചു. എന്നാൽ എല്ലാം അവസ്ഥമാണെന്നും അമേരിക്കയുടെ ഹോർമൂന്ന് കടലിടുക്ക് ഉപരോധം ഉടർന്നുകൊണ്ട് അവിടം തുറന്നു കൊടുക്കുന്ന വിഷയമുദിക്കുന്നില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയുടെ മേൽ നേടിയ വിജയവും തങ്ങളുടെ മേഖലാ ആധിപത്യവും പ്രഖ്യാപിക്കുന്നതിനാണ് ഇറാൻ ഇവിധത്തിൽ നടപടി സ്വീകരിച്ചതെന്ന് പറയപ്പെടുന്നു.
ഹോർമൂസ് കാടലിടുക്ക് വീണ്ടും അടച്ചുകൊണ്ട് ട്രംപിന് മറുപടിയായി ഒരു കപ്പലും ഹോർമൂസ് വഴി കടത്തിവിടിലെന്ന് ഇറാൻ പറയുകയുണ്ടായി. അതിൻ്റെ ഭാഗമാണ് സുഹൃത് രാജ്യമായ ഇന്ത്യയുടെ കപ്പലുകൾക്ക് നേരേ അപകടകരമല്ലാത്ത പെടിയുതിർക്കപ്പെട്ടതുമെന്ന് പറയപ്പെടുന്നു. ഇന്ത്യൻ കപ്പലുകൾക്ക് ആക്രമണം നേരിട്ടാൽ ഹോർമൂസ് പൂർണ്ണമായും അടക്കപ്പെടുകയും മറ്റ് കപ്പലുകൾ അതുവഴി വരില്ലെന്നും ഉറപ്പാണ്. എന്തായാലും ഇന്ത്യക്ക് അത് ഇരുട്ടടിപോലെയായി. അതുകൊണ്ടാണ് ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ പ്രതിഷേധവും അറിയിച്ചത്.
ഏങ്ങനെയെങ്കിലും പശ്ചിമേഷ്യയിൽ നിന്ന് തടിയൂരാൻ ശ്രമിക്കുകയാണ് ട്രംപ്. അതിനു വേണ്ടിയാണ് ഇറാനെ മുട്ടുകുത്തിച്ച നിലയിലുള്ള പ്രസ്താവനകൾ ട്രംപ് ഇറക്കിയത്. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാതെ ഒരിഞ്ചു പിന്നോട്ടില്ലെന്ന കാർക്കശ്യ നിലപാട് ആവർത്തിച്ചുറപ്പിക്കാനും കൂടിയാകണം ഇന്ത്യൻ കപ്പലുകൾക്കു നേരെ ഇറാൻ സേന പെടിയുതിർത്തത്. വെടിവെയ്പ് സംഭവത്തിനു ശേഷവും ഇറാൻ നേതാക്കൾ ഇന്ത്യയുമായുള്ള തങ്ങളുടെ ഊഷ്മള ബന്ധത്തെ ആവർത്തിക്കുന്ന കാഴ്ചയാണിപ്പോൾ

മന്ത്രി രാജൻ്റേത് മന്ത്രി ചെയ്യാൻ പാടില്ലാത്ത നടപടി

0
Minstar Rajan

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു രോഗിക്കു ശരിയായ ചികിത്സ കിട്ടുന്നില്ല എന്ന പരാതി ഉയരുമ്പോൾ ഡോക്ടറല്ലാത്ത ആരോഗ്യ വകുപ്പുമന്ത്രി രോഗനിർണ്ണയം നടത്തിയാൽ എങ്ങിനെയുണ്ടാകും? അതുപോലെയാണ് വയനാട് ചൂരൽ മലയിൽ സർക്കാർ നിർമ്മിച്ചു നൽകിയ വീടിന് ചോർച്ചയുണ്ടെന്ന പരാതി ഉയർന്നപ്പോൾ റവന്യൂമന്ത്രി വീടിൻ്റെ ടെറസ്സ് ഉള്ളിൽ നിന്ന് ഉരച്ചുനോക്കി തീരുമാനത്തിലെത്തിയത്.
മന്ത്രി തന്നെ പറയുന്നു, പൊട്ടലല്ല വെള്ളം കിനിഞ്ഞിറങ്ങിയതാണെന്ന്. മഴപെയ്താൽ ഉള്ളിൽ നനയാതെ യിരിക്കുക എന്നതാണ് മേൽക്കുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. പിന്നീടേ , മറ്റ് വശങ്ങൾ ഉയരുന്നുള്ളു. ആ വീടിൻ്റെ ഉടമസ്ഥനായ നൗഫലിനോട് മന്ത്രി ഉള്ളിൽ നനയുന്നതിൻ്റെ വിവരങ്ങൾ അന്വേഷിച്ചതുമില്ല.
ഇത്തരത്തിലൊരു പരാതി വന്നാൽ മേൽക്കൂരയ്ക്ക് എന്തെങ്കിലും തകരുറുണ്ടോ ഇല്ലയോ എന്ന് ഉപ്പാക്കിക്കേണ്ടത് വിദഗ്ദ്ധരെക്കൊണ്ടാണ്. പി.ഡബ്ല്യൂ .ഡി ചീഫ് എഞ്ചിനീയറോട് അന്വേഷണം നടത്തി ഉടൻ വിവരമറിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു മന്ത്രി ചെയ്യേണ്ടിയിരുന്നത്. വിട്ടുടമ നൗഫൽ ഒരു വൻദുരന്തത്തിൽ നിന്നും ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് കഷ്ടിച്ച് രക്ഷപെട്ട വ്യക്തിയാണ്. അതിനാൽ വിള്ളൽ വീണെന്ന് താൻ കരുതുന്ന മേൽക്കൂരക്ക് കീഴിൽ താമസിക്കുക എന്നതും അദ്ദേഹത്തിൽ മറ്റുള്ളവരേക്കാൾ ആശങ്ക നിറക്കാനുമിടയുണ്ട്. ഇതൊന്നുമാലോചിക്കാതെ മന്ത്രി രാജൻ ചെയ്ത നടപടി അതേയറ്റം ബാലിശമായിപ്പോയി.

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

0
ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക, കൈപ്പത്തി വെട്ടിമാറ്റുക, കണ്ണൂരിൽ ആചാരം പോലെ സി.പി.എമ്മുകാർ ഏർപ്പെടുന്ന പ്രവൃത്തികളാണിവ. ഇവരും ക്രിമിനൽ സംഘങ്ങളും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളു. ഈ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ സി. പി. എം അണികൾ പ്രകടനമായി മുദ്രാവാക്യം വിളിച്ച് അഭിവാദ്യമർപ്പിച്ച് ജയിലേയ്ക്കയക്കുന്നു. ക്രിമിനൽ അഥവാ ഗുണ്ടാ സംഘങ്ങൾ ഇതുവരെ അത്തരമൊരു പൊതുപരിപാടി കേരളത്തിൽ നടത്തിയിട്ടില്ല. അതായത് ക്രിമിനൽ സംഘങ്ങളുടെ ധാർമ്മികതയെപ്പോലും വെല്ലുന്ന സമീപനം.
വളരെയധികം നല്ല മനുഷ്യർ ഉള്ള പ്രദേശമാണ് വടക്കേ മലബാർ. എന്നാൽ ഇന്ന്, കണ്ണൂർ പുറത്തേക്ക് പ്രകടമാക്കുന്ന ചിത്രം ആ ജില്ലയ്ക്കും കേരളത്തിന് പൊതുവെയും അപഖ്യാത്രി വരുത്തിവയുന്നു. മറ്റു ജില്ലക്കാർ കണ്ണൂരുള്ളവരുമായി വിവാഹബന്ധം സ്ഥാപിക്കുന്നതിൽ പോലും വൈമനസ്യം കാണിക്കുന്നുവെന്ന് മാട്രിമണി ഏജൻസി നടത്തിപ്പുകാർ സ്വകാര്യമായി പറയുന്നു. എന്തുതന്നെയായാലും ആ പ്രദേശത്തിൻ്റെ പ്രത്യേകതയാണെന്നും ഈ സ്വഭാവത്തിൻ്റെ നിഴലിപ്പ് അവിടുത്തെ വ്യക്തികളിലും ഉണ്ടാകുമെന്നു പറഞ്ഞാണ് പലരും കണ്ണൂർക്കാരുമായുള്ള വിവാഹ ബന്ധത്തിന് വിമുഖത കാട്ടുന്നതെന്നും ഏജൻസികൾ പറയുന്നു.
ഇപ്പോൾ പയ്യന്നൂരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണനാണ് സി.പി.എമ്മിൻ്റെ നോട്ടപ്പുള്ളി. ളതിനകം തന്നെ വ്യാപകമായ ആക്രമണമാണ് കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവർക്കെതിരെ സി.പി എം പയ്യന്നൂരിൽ അഴിച്ചു വിട്ടിരിക്കുന്നത്. ഇതിനെയാല്ലാം സമീകരിക്കുകയും സ്വാഭാവികവൽക്കരിക്കുകയും ചെയ്യുന്ന നിലപാടാണ് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി മുതലിങ്ങോട്ടുള്ളവർ സ്വീകരിച്ചു വരുന്നത്

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

0
election 2026

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വോട്ടുകളെ മുഖ്യ ലക്ഷ്യമാക്കി നീങ്ങുന്നതിൻ്റെ ചിത്രമാണിപ്പോൾ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെളിയുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നു കഴിഞ്ഞാൽ കേരളം ഭരിക്കുക ജമാഅത്തെ ഇസ്ലാമി ആയിരിക്കും എന്നതാണ് എൽഡിഎഫിന്റെ പ്രത്യേകിച്ചും സിപിഎമ്മിന്റെ കേന്ദ്ര പ്രചരണ ബിന്ദു. അതിനെ ബലപ്പെടുത്തുന്ന രീതിയിലുള്ളതാണ് യുഡിഎഫ് നടത്തുന്ന പ്രചാരണവും. അതാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പറയുന്ന സിപിഎം-ബിജെപി ഡീൽ.
ഇത് കൃത്യമായി മുസ്ലിം മത വിഭാഗത്തിന്റെ വോട്ട് തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ തന്നെയാണ് യുഡിഎഫ് ഈ പ്രചാരണത്തിന് പ്രാമുഖ്യം നൽകുന്നത്. യഥാർത്ഥത്തിൽ സിപിഎമ്മിന് എന്താണോ ശ്രദ്ധാകേന്ദ്രം ആകേണ്ടത് അതിനെ സഹായിക്കുന്ന രീതിയിലുള്ളതായും മാറുന്നു യുഡിഎഫിന്റെ പ്രചാരണം എന്നതാണ് വിരോധാഭാസം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ജനവിഭാഗത്തിൽ ഭൂരിപക്ഷവും ഇടതുപക്ഷ മുന്നണിയെ പിന്തുണച്ചു. അതാണ് 98 സീറ്റുകളോടെ വിജയിച്ചു കയറാൻ ഇടതുപക്ഷ മുന്നണിയെ സഹായിച്ചത്. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ മുന്നണി നിലപാട് മാറ്റി. സിപിഎമ്മിന്റെ പാളയത്തിൽ നിന്ന് വൻതോതിൽ ബിജെപിയിലേക്ക് വോട്ട് ഒഴുകിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഇത്. ഇതിനെ തുടർന്നാണ് സിപിഎം മുസ്ലിം വിരുദ്ധ ഹിന്ദു അനുകൂല രാഷ്ട്രീയ നിലപാടിലേക്ക് മാറിയത്. ഇത് തിരിച്ചറിഞ്ഞാണ് യുഡിഎഫും പ്രത്യക്ഷ മുസ്ലിം പ്രീണനവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

7
Warning for India

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത് മടങ്ങിയ ഐറിസ് ദേനാ കപ്പലിന് അമേരിക്കൻ അന്തർവാഹിനി തകർത്തത് വളരെ പരോക്ഷമായ ഇന്ത്യക്കുള്ള ഒരു മുന്നറിയിപ്പാണ്. വിശാഖപട്ടണത്തു നടന്ന ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ ഇന്ത്യ അമേരിക്കയെയും ക്ഷണിച്ചിരുന്നു. എന്നാൽ 80 രാജ്യങ്ങൾ പങ്കെടുത്ത ആ പ്രകടനത്തിൽ അമേരിക്ക പങ്കെടുത്തില്ല.
ഇന്ത്യയുടെ സമുദ്ര അതിർത്തിക്ക് തൊട്ടരികിൽ വച്ച് ഇറാന്റെ ഈ പടക്കപ്പൽ തകർത്തതിലൂടെ പ്രകടമാക്കുന്നത് അമേരിക്കയുടെ സാന്നിധ്യ ശേഷിയെയാണ്. അതായത് അമേരിക്കയുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഇന്ത്യയുടെയും സ്ഥിതി മറ്റൊന്നല്ല എന്ന മുന്നറിയിപ്പ് തന്നെയാണിത്.
ഇറാനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടൻ പരസ്യമായി തങ്ങളെ അനുകൂലിക്കാത്തതിന്റെ പേരിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് , ബ്രിട്ടനെതിരെയുള്ള അതൃപ്തി പരസ്യമായി കഴിഞ്ഞ ദിവസം പ്രകടമാക്കിയിരുന്നു. ഇന്ത്യയോട് അത്തരത്തിലുള്ള ഒരു പ്രതികരണം പരസ്യമായി നടത്തുക നിലവിൽ സാധ്യമല്ല. അതേസമയം, ഇന്ത്യയ്ക്ക് സന്ദേശം നൽകണം എന്ന തീരുമാനമാകണം, ഇന്ത്യയിൽ നിന്നു വാങ്ങിയ ഇറാൻ കപ്പലിനെ തകർത്തത്.

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

0
Congress's interest is becoming anti-national

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും താല്പര്യങ്ങൾ രാജ്യത്തിന് വിരുദ്ധമാണെന്ന് ചിത്രീകരിക്കപ്പെട്ടാൽ അതിൽ അതിശയോക്തിയില്ല. ഇറാൻ പരമാധികാരി അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകത്തിൽ ഇന്ത്യ പ്രതിഷേധിക്കാത്തതിനെ കേന്ദ്രസർക്കാരിനെതിരെ സോണിയ ഗാന്ധി വിശദമായ വിമർശനം ഉന്നയിച്ചിരുന്നു.
ഇപ്പോൾ ഇറാൻ പടക്കപ്പൽ ശ്രീലങ്കൻ തീരത്ത് വെച്ച് അമേരിക്കൻ അന്തർവാഹിനി കപ്പൽ തകർത്തതിൽ എന്തുകൊണ്ട് ഇന്ത്യ ശക്തമായി പ്രതിഷേധിക്കുന്നില്ല എന്ന ചോദ്യവുമായി രാഹുൽഗാന്ധിയും മറ്റു കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരിക്കുന്നു.
ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ രാജ്യത്തിൻറെ താല്പര്യത്തിന് മുൻഗണന നൽകേണ്ടതാണ്.ഒരു കോടി ഇന്ത്യക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. ആ രാജ്യങ്ങളെല്ലാം ഇന്ന് ഇറാനിൽ നിന്ന് ആക്രമണം നേരിടുകയാണ്. കാരണം അവിടെയെല്ലാം അമേരിക്കയുടെ സേനാ താവളങ്ങൾ ഉള്ളതിന്റെ പേരിൽ . അതിനാൽ ഇപ്പോൾ ഏത് സാഹചര്യം വന്നു കഴിഞ്ഞാലും മുഖ്യ പ്രാധാന്യം നൽകേണ്ടത് ഗൾഫ് രാജ്യങ്ങളിൽ ഉള്ള ഒരുകോടി ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും നിലനിൽപ്പിനുമാണ്. ഇത്തരം കാര്യങ്ങൾ പരിഗണിച്ചും രാജ്യത്തിൻറെ പൊതുതാല്പര്യം പരിഗണിച്ചുമല്ലാതെ ഒരു സർക്കാരിന് നിലവിലെ ഭൗമ രാഷ്ട്രീയ സാഹചര്യത്തിൽ നിലപാടുകൾ സ്വീകരിക്കാൻ കഴിയില്ല. അത്തരത്തിൽ വളരെ നിയന്ത്രിതമായ ഒരു നിലപാടാണ് കേന്ദ്രസർക്കാർ ഈ യുദ്ധം തുടങ്ങിയതിനു ശേഷം സ്വീകരിച്ചുവരുന്നത്. വ്യാഴാഴ്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ദില്ലിയിലെ ഇറാൻ എംബസി കാര്യാലയത്തിൽ എത്തി കമേനിയുടെ കൊലപാതകത്തിൽ ഔപചാരികമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ നാവികസേന അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ ഇറാന്റെ പടക്കപ്പലാണ് ശ്രീലങ്കൻ തീരത്ത് വച്ച് തകർക്കപ്പെട്ട ഐറിസ് ദേന. ഇന്ത്യയും ഇറാനും സൗഹൃദ രാജ്യങ്ങളുമാണ്. അതിൻറെ തെളിവു കൂടിയാണ് നാവികസേന അഭ്യാസത്തിൽ ഇറാന്റെ പടക്കപ്പൽ പങ്കെടുത്തത്. ഇറാന്റെ തുറമുഖമായ ഛബ്ഹാർ നിയന്ത്രിക്കുന്നത് ഇന്ത്യയും ഇറാനും സംയുക്തമായാണ് .
ഇത്തരത്തിലുള്ള അനേകം വിഷയങ്ങൾ കണക്കിലെടുക്കാതെ ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തിൽ പ്രതികരണങ്ങൾ നടത്തുക അസാധ്യമാണ്. ഇത് തിരിച്ചറിയാതെ ലഭ്യമാകുന്ന ഏത് അവസരത്തെയും കേന്ദ്രസർക്കാരിനെയും മോദിയെയും ആക്രമിക്കാൻ ഉപയോഗിക്കാം എന്നുള്ള നിരുത്തരവാദപരമായ സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

അരിന സബലെങ്ക വിവാഹനിശ്ചയം പ്രഖ്യാപിച്ചു

0
Aryna Sabalenka ,georgios frangulis,

മാർച്ച് 4,2026 നു യൂ. എസ് ടെന്നീസ് താരം അരിന സബലെങ്ക ബ്രസീലിയൻ സംരംഭകനായ ജോർജിയസ് ഫ്രാങ്ഗുലിസുമായുള്ള തൻ്റെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു.ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരമായ അരീന തന്റെ സോഷ്യൽ മീഡിയയിലൂടെ ഹൃദയസ്പർശിയായ ആ വിവാഹാഭ്യർത്ഥന വീഡിയോ പങ്കുവെക്കുന്നു.
2024 മെയ് മാസത്തിൽ ദമ്പതികൾ ആദ്യമായി അവരുടെ ബന്ധം പരസ്യമാക്കിയതിന് ശേഷമുള്ള ഒരു വർഷത്തെ ഡേറ്റിംഗിന് ശേഷമാണ് ഈ പൊതു സ്ഥിരീകരണം.