കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാര്‍നെല്ലി. ഫില്ലാന്തസ്സ് നേരുരി, ഫില്ലാന്തസ്സ് അമാരാസ്, (Phyllanthus neruri, Phyllanthus amarus) എന്നീ ശാസ്ത്രനമാമുള്ള ഈ സസ്യം യുഫോർബിയെസിയെ സസ്യ കുടുംബത്തില്‍ പെട്ടതാണ്. ഇലകളുടെ അടിയിലായി ചെറുനെല്ലിക്കയുടെ ആകൃതിയിലുള്ള ചെറിയ ഫലങ്ങള്‍ കണന്നതുകൊണ്ടാണ് കീഴാര്‍നെല്ലി എന്നപേരുവന്നത്.
നെല്ലിയുടെ കുടുംബക്കാരനെങ്കിലും കുറ്റിച്ചെടിയായി വഴിവക്കില്‍ വളരുന്ന കീഴാര്‍ നെല്ലി പല രോഗങ്ങളുടേയും അന്തകനാണ്. കാഴ്ചയില്‍ ചെറിയ ഒരു ചെടിയാണെങ്കിലും ഔഷധവീര്യത്തിന്റെ കാര്യത്തില്‍ കീഴാര്‍നെല്ലി മുന്‍പന്തിയിലാണ്.
ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ സസ്സിയ രാസവസ്തുക്കളാണ് കരളിനെ സംരഷ്ക്ഷിച്ചു മഞ്ഞപ്പിത്തത്തിന് പ്രധിവിധിയായി പ്രവര്‍ത്തിക്കുന്നത്.
വൃക്ക്കളിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിന് കീഴാര്‍നെല്ലി വ്യപകമായുപയോഗിക്കുന്നു. കീഴാര്‍നെല്ലിയുടെ ഉപയോഗം കാല്‍സിയം ഒക്ക്സലേടു ക്രിസ്ടലുകള്‍ രൂപ്പ്പെടാതെ വൃക്ക്കളിലെ കല്ലുകള്‍ വരുന്നത് തടയപ്പെടുന്നു. രൂപപെട്ട കല്ലുകള്‍ അലിയിച്ചുകലയുന്നു .
ഔഷധഗുണങ്ങൾ
മൂത്രത്തിലെ കല്ല്, മഞ്ഞപ്പിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, പനി, മുറിവുണക്കല്‍, പ്രതിരോധശേഷി, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങി ജലദോഷം മുതല്‍ എയിഡ്‌സ് വൈറസിനെ വരെ ചെറുത്തു തോല്‍പിക്കാന്‍ കഴിവുള്ളതാണ് ഈ ഇത്തിരിക്കുഞ്ഞൻ.
- കീഴാര്‍ നെല്ലിയുടെ ഏറ്റവും വലിയ മരുന്നു ഗുണം എന്നത് ഇതു കരളിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ഉത്തമമായാ മരുന്നാണ് എന്നതാണ് . പല കരള്‍ രോഗങ്ങളേയും തടുത്തു നിര്‍ത്താനുള്ള കഴിവ് ഈ ചെറിയ ചെടിയ്ക്കുണ്ട്.
- കീഴാർ നെല്ലിയുടെ പേരുകേട്ടാൽ മതി മഞ്ഞപിത്തം മാറാൻ എന്നൊരു പറച്ചിൽ ചില സ്ഥലങ്ങളിൽ ഉണ്ട്. ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാര്‍
- ബിപിയ്ക്കുള്ള നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി. ഇത് അരച്ചു കഴിയ്ക്കന്നതും ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഇതിന്ടെ നീരു കുടിയ്ക്കുന്നത് ബ്ലഡ് പ്രഷര്‍ കുറയ്ക്കാനും നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ഹൃദയ ആരോഗ്യത്തിനും മികച്ചതാണ്.
- ഇതു മുഴുവനുമായി അരച്ച് മോര് കാച്ചി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നല്ല ദഹനത്തിന്, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാര്‍ നെല്ലി.
- സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്ക് അതായത് ആര്‍ത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ ദിവസങ്ങള്‍ക്കും അതോടൊപ്പം ആര്‍ത്തവ കാലത്തുണ്ടാകുന്ന അമിത വേദനയെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ഇത് സമൂലം അതായത് കടയോടെ അരച്ച് കാടി വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
- പ്രമേഹത്തിനുള്ള സ്വാഭാവിക പരിഹാരമാണ് ഈ ഇല. ഇതിന്റെ ഇലയിട്ടു തിളച്ച വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതു ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ ഇല ചവച്ചരച്ചു കഴിച്ചാലും മതിയാകും.
- തലമുടിയുടെ ആരോഗ്യത്തിനും കീഴാര്‍ നെല്ലി ഏറെ ഗുണകരമാണ്. ഇതിട്ടു തിളപ്പിച്ചോ ഇതിന്റെ നീരെടുത്തു ചേര്‍ത്തു തിളപ്പിച്ചോ വെളിച്ചെണ്ണ തയ്യാറാക്കി തലയില്‍ പുരട്ടാം
പല്ലിന്റെ ബലക്ഷയം മാറാന്‍ കീഴാര്‍ നെല്ലി ദിവസവും വായിലിട്ട് ചവച്ചാല്‍ മതി.

