Monday, October 12, 2026

രാഹുൽ ഗാന്ധി കാട്ടിയ വിഡ്ഡിത്തം

ജന്തർ മന്ദിർ പ്രക്ഷോഭം തിങ്കളാഴ്ചയോടു കൂടി രാഹുൽ ഗാന്ധിയും ജൻസികൾ അഥവാ സി.ജെ.പിയും തമ്മിലുള്ള ശക്തി പരീക്ഷണ പ്രക്ഷോഭമായി മാറും. ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരമാണ് ഒക്ടോബർ 10 ന് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും കാണിച്ചത്.

നീറ്റ് പരീക്ഷാക്രമക്കേടിൻ്റെ പേരിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജി , ഒരേ സമയം ഇന്ത്യയിലെ പ്രതിപക്ഷത്തിൻ്റെയും വിശേഷിച്ചും രാഹുൽ ഗാന്ധിയുടെയും ദയനീയ പരാജയത്തെ വിളിച്ചറിയിക്കുന്നതായിരുന്നു.

ഒക്ടോബർ 7, 8, 9 തീയതികളിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ വോദ്രയുടെയും നേതൃത്വത്തിൽ തലസ്ഥാനത്ത് അരങ്ങേറിയ നാടകീയത നിറഞ്ഞ പ്രതിഷേധമാണ് നടന്നത്. ഗ്യാനേഷ് കുമാറിൻ്റെ രാജിയേക്കാളുപരി സി.ജെ. പിയുടെമേൽ തങ്ങൾ ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ്സ് നേതാക്കളുടെയും ലക്ഷ്യം. എന്നിരുന്നാലും 19 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചണിനിരന്നു എന്നുള്ളത് ഒരു നേട്ടമായിരുന്നു.

എന്നാൽ ഒക്ടോബർ 10 ലെ സി.ജെ. പി സമരത്തിൽ നിന്ന് കോൺഗ്രസ്സ് വിട്ടു നിന്നതോടു കൂടി താൽക്കാലികമായെങ്കിലും കോൺഗ്രസ്സ് നേടിയെടുത്ത പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസ്യതയെ ഉടച്ചുകളഞ്ഞു.

ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായിരുന്നു കോൺഗ്രസ്സ് പ്രാമുഖ്യം നൽകിയതെങ്കിൽ തീർച്ചയായും ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയുമായും കൂറു പ്രഖ്യാപിച്ചിട്ടില്ലാത്ത സി.ജെപിയോടൊപ്പം അണിനിരക്കുമായിരുന്നു.

സി. ജെ. പി ക്ക് മുൻനിര പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സി.പി.എമ്മും അവരുടെ ബദ്ധശത്രുവായ മമതാ ബാനർജിയും പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. ഇത് പ്രതിപക്ഷത്തിൻ്റെ ഐക്യമില്ലായ്മയുടെ തെളിവുമായി. ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായിരുന്നു കോൺഗ്രസ്സ് പ്രാമുഖ്യം നൽകിയതെങ്കിൽ തീർച്ചയായും ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയുമായും കൂറു പ്രഖ്യാപിച്ചിട്ടില്ലാത്ത സി.ജെപിയോടൊപ്പം അണിനിരക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ നേതൃത്വം കോൺഗ്രസ്സിലേക്ക് വരുമായിരുന്നു. ഇതിലൂടെ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിൻ്റെ ഉപദേശകർക്കും രാഷ്ട്രീയത്തിൻ്റെ ബാലപാഠം അറിയില്ലെന്ന് വ്യക്തമാക്കി.
ഇങ്ങനെയുള്ള ഒരു നേതൃത്വത്തിന് എങ്ങനെയാണ് ബി.ജെ. പി ക്ക് ശക്തമായ മത്സരം നൽകാൻ പര്യാപ്തമായ ഒരു പ്രതിപക്ഷമാകാൻ കഴിയുക. ഇത്തരമൊരു നേതൃത്വത്തെ മറ്റ് പാർട്ടികൾ അംഗീകരിച്ച് അണിനിരക്കുക എന്നതും അസാദ്ധ്യം. ഈ പ്രക്ഷോഭങ്ങളുടെ ആകെത്തുകയായി ഒടുവിൽ അവസാനിക്കുക ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ പ്രതിപക്ഷത്തിൻ്റെ ദയനീയ കാഴ്ചയിലാകും. ബിജെപിയുടെ ലക്ഷ്യവും അതിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്നതു തന്നെ.

Latest News

സി.പി.എമ്മും ഒളിവിലെ സന്തതികളും -2

"ഇതൊക്കെ ഇത്ര വല്യ കാര്യമാക്കണോ?" സി.പി.എമ്മിനുള്ളിൽ...

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം...

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...