Tuesday, October 6, 2026

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം ചെയ്യുക. ശേഷം ഉപേക്ഷിക്കുക. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ടു ശക്തി പ്രാപിച്ച കാലഘട്ടം നിരാലംബരായ പാവം സ്ത്രീകളുടെ ചൂഷണ കാലം കൂടിയാണ്.

തോപ്പിൽ ഭാസി ‘ ഒളിവിലെ ഓർമ്മകൾ’ മാത്രമേ എഴുതിയിട്ടുള്ളു. ആലങ്കാരികമായി പറഞ്ഞാൽ, തോപ്പിൽ ഭാസി എഴുതാതെ പോയ പുസ്തകത്തിൻ്റെ പേരാണ് ‘ ഒളിവിലെ സന്തതികൾ’. ഈ പരമ്പരയിലെ അവസാനത്തെ ഉദാഹരണമാണ് പാലക്കാട്ട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ. എൻ. സുരേഷ് കുമാറിൽ എത്തി നിൽക്കുന്നത്
സി.പി എം അണികൾ പുന്നപ്ര വയലാറിലുമൊക്കെ വെടിയുണ്ടയക്ക് ഇരകളായപ്പോഴും , പാർട്ടിയുടെ പ്രവർത്തനം നിരോധിക്കപ്പെട്ടപ്പോഴും നേതാക്കൾ ഒളിവിലായിരുന്നു. ഈ ഒളിവുകാലത്ത് ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കി അവരെ പാർപ്പിച്ചിരുന്ന വീടുകളിലെ യുവതികളാണ് നേതാക്കളുടെ കാമപൂർത്തീകരണത്തിന് ഇരയായത്. ഒട്ടേറെ സ്ത്രീകൾ ഇവ്വിധം കുട്ടികൾക്ക് ജന്മം നൽകി. ഭൂരിഭാഗം പേരും ഒളിവുകാലത്തെ ഒളിസേവ മാത്രമായി കണ്ടു. അതിൽ പലരും പിന്നീട് അത്യുന്ന തകങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്.എത്രയോ രക്ഷിതാക്കൾ നിസ്സഹായരായി തലയിൽ കൈവച്ച് പ്‌രാകിയ സംഭവങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന അപൂർവ്വം ചിലർ ഓർത്തെടുക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസ്സിനു ഒളിവുകാലത്തുണ്ടായ സന്തതിയെ കുറിച്ച് ലോകത്തിനറിയാം. കെ.ആർ. ഗൗരിയമ്മ ഇതിനെ കുറിച്ച് അവസാനകാലത്തും വേദനയോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ടി.വി. തോമസിന് ഒളിവിലുണ്ടായ ഈ മകൻ ജീവിതത്തിൽ എങ്ങുമെത്തിയില്ല. ടി.വി. തോമസ്സും തിരിഞ്ഞു നോക്കിയില്ല. ടി.വി. തോമസ്സിൻ്റെ കാലശേഷം ഈ മകൻ ഇടക്കിടെ ഗൗരിയമ്മയെ സന്ദർശിക്കുക പതിവായിരുന്നു. ജീവിതത്തിലെങ്ങുമെത്താതിരുന്ന അയാളെ ഗൗരിയമ്മ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുമായിരുന്നു. ഈ ലൈംഗിക ചൂഷണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമാണ്.

മാറിയ കാലത്തിൻ്റെയും ശക്തമായ നിയമങ്ങളുടെയും സാന്നിദ്ധ്യമാണ് ഇത്തരം ചൂഷണമേൽക്കേണ്ടി വരുന്ന സ്ത്രീകൾ പരാതികളുമായി മുന്നോട്ടു വരുന്നത്. അതാകട്ടെ ഇപ്പോഴും പാർട്ടിക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. നിയമ നടപടികളിലേക്ക് അതു നീങ്ങുന്നില്ല.

ഇത്തരം സംഭവങ്ങളെ ഒരു വലിയ വിഷയമായി സി. പി. എം കാണുന്നില്ല. ഒരു പക്ഷേ ഭൂതകാല രീതിയുടെയും പാരമ്പര്യത്തിൻ്റെയും ശീലം കൊണ്ടായിരിക്കാം. അതുകൊണ്ടാണ് സമാന കേസ്സുകളിൽ പെട്ട എത്ര ജില്ലാ സെക്രട്ടറിമാരാണ് വീണ്ടും പൂർവ്വാധികം ശക്തിയോടെ പാർട്ടിയിൽ തിരിച്ചെത്തിയിട്ടുളളത്. ഇത്തരം കേസ്സിൽ പെട്ട് ഹ്രസ്വകാലം പാർട്ടിയിൽ നിന്ന് പുറത്തു നിൽക്കേണ്ടി വന്ന നേതാവാണ് രണ്ടാം പിണറായി സർക്കാരിൽ ശരിക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചും പോലീസിനെ ഭരിച്ചതും. ( തുടരും- അടുത്തത്….. ‘ ഇതിത്ര വല്യ കാര്യമാക്കണോ)

Latest News

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...