Sunday, July 26, 2026
Home Blog Page 3

പിണറായിയയുടെ ഹൈന്ദവ മുഖം പുറത്തെടുത്തു

0

മോഹൻലാൽ ,മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തെ പല കോണുകളിൽ കൂടി കാണാൻ കഴിയും. ഈ അഭിമുഖത്തിന്റെ മുഖ്യ ഉദ്ദേശ്യം പിണറായി വിജയനിലെ കമ്മ്യൂണിസ്റ്റിനെ കുഴിച്ചുമൂടി ഒരു ഹിന്ദു പരിവേഷമുള്ള പിണറായി വിജയനെ മുന്നിൽ നിർത്തുക എന്നുള്ളതാണ്. അതിലൂടെ ഹിന്ദു വിഭാഗത്തിൻറെ വോട്ടുകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാക്കി മാറ്റുക. ഒപ്പം തന്നെ ഒരു ഹിന്ദു ഏകീകരണം കേരളത്തിൽ സാധ്യമാക്കുന്നതിന് സാംസ്കാരികമായ പുരോഗമനാ അന്തരീക്ഷം ഒരുക്കുക. അത് ഗുണം ചെയ്യുന്നത് ബിജെപിക്കും. ഇതിലൂടെ കോൺഗ്രസിന് ജയ സാധ്യതയുള്ള ചില മണ്ഡലങ്ങളിൽ ബിജെപിയുടെ വിജയം ഉറപ്പാക്കുക. ബിജെപിക്ക് ജയസാധ്യത ഇല്ലാത്ത, എന്നാൽ നിർണായകമായ വോട്ട് ശേഷിയുള്ള മണ്ഡലങ്ങളിൽ ആ വോട്ടുകളിൽ നല്ലൊരു ശതമാനത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റി യുഡിഎഫിന്റെ പരാജയം ഉറപ്പുവരുത്തുക.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു വിഭാഗത്തിൻറെ ഇടയിൽ മുസ്ലിം വിരുദ്ധത സൃഷ്ടിച്ചുകൊണ്ട് ഉള്ള തന്ത്രമാണ് ആവിഷ്കരിക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള വളരെ സൂക്ഷ്മതലത്തിൽ വോട്ടർമാരെ സ്വാധീനിക്കുന്ന ആസൂത്രിതമായ ഒരു നീക്കമാണ് മോഹൻലാലിനും പിണറായി വിജയനും തമ്മിലുള്ള അഭിമുഖത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
രാമായണവും കൃഷ്ണപ്പാട്ടും മഹാഭാരതവും ഒക്കെയാണ് തൻറെ വ്യക്തിത്വത്തെ, സന്യാസഅംശങ്ങൾ ഉൾപ്പെടുത്തി പരുവപ്പെടുത്തിയതെന്ന് പിണറായി വിജയൻ അഭിമുഖത്തിൽ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് .

മൈക്ക് പിണങ്ങി ; മുമന്ത്രിയുടെ ചിരി പി. ആർ. ഏജൻസി നാടകം

0

മുഖ്യമന്ത്രി കണ്ണൂരിൽ പ്രസംഗിച്ചു കൊണ്ടു നിന്നപ്പോൾ മൈക്ക് പിണങ്ങിയതിനെ മുഖ്യമന്ത്രി ചിരിച്ചു കൊണ്ട് നേരിട്ടത് പി. ആർ. ഏജൻസി വർക്കിൻ്റെ ഭാഗം തന്നെ. സംശയം വേണ്ട. വരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പിണറായി വിജയൻ്റെ തനതായ പ്രതികരണം വെളിവാക്കുന്ന ട്രോളുകൾ ധാരാളമിറങ്ങുമെന്ന് പി.ആർ. ഏജൻസികൾക്ക് നന്നായി അറിയാം. അതിൽ മൈക്ക് പിണക്കവും അദ്ദേഹത്തിൻ്റെ കോപിച്ചുള്ള പ്രതികരണവും ഇടം പിടിക്കുമെന്ന് പി.ആർ. ഏജൻസിക്ക് അറിയാം.
പി.ആർ. ഏജൻസി പ്രചാരണരംഗത്ത് മുഖ്യമായി ഉപയോഗിക്കാൻ പോകുന്ന രണ്ടാമത്തെ ഇനം, പിണറായി വിജയൻ്റെ അമാനുഷമെന്ന് തോന്നിപ്പിക്കുന്ന വിധമുള്ള വ്യക്തി വൈഭവമാണ്.
ഇതിൻ്റെ ഭാഗമായാണ് കഴിഞ്ഞ ഒരു പത്രസമ്മേളനത്തിൽ കൊച്ചിയിൽ വച്ച് “കടക്ക് പുറത്ത് ” എന്ന മുഖ്യമന്ത്രിയുടെ മാധ്യമ പ്രവർത്തകരോടുള്ള ആക്രോശത്തെക്കുറിച്ച് ഒരു ചോദ്യമുയർന്നത്. അതിന് അദ്ദേഹം ന്യായീകരണം നൽകി അസ്വാഭാവികമായി ആ പറഞ്ഞതിൽ ഒന്നുമില്ലെന്ന രീതിയിൽ പറഞ്ഞു നിർത്തി. ആ ചോദ്യം എവിടെ നിന്നു വന്നുവെന്ന് ആ മാധ്യമ സമ്മേളനത്തിൽ പങ്കെടുത്തവരോട് അന്വേഷിച്ചാൽ അറിയാം.
കണ്ണൂരിൽ കൃത്രിമമായ മൈക്ക് പിണങ്ങൽ സാഹചര്യം സൃഷ്ടിച്ച് , അതിനോട് ചിരിയോടെ പ്രതികരിക്കുന്ന പിണറായി വിജയൻ . ആ പ്രതിഛായ അദ്ദേഹത്തിൻ്റെ അതിമാനുഷ പരിവേഷത്തിന് തിലകം ചാർത്തും. ഇതാണ് പി.ആർ. ഏജൻസി തന്ത്രങ്ങൾ

യു ഡി എഫിൻ്റെ കാര്യം കണ്ടറിയണം

0

യുഡിഎഫ് മിക്കവാറും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റു വാങ്ങാനുള്ള എല്ലാ സൂചകങ്ങളും പ്രകടമാക്കിത്തുടങ്ങി. അതിന്റെ പ്രധാന കാരണം കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്ന, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരമാണ് . പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന ആ മത്സരം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മാറി. കെസി വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുകൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്ന ചിത്രമാണ് ഒടുവിൽ കാണുന്നത്. പ്രത്യക്ഷത്തിൽ ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി ത്രികോണ മത്സരം . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,രമേശ് ചെന്നിത്തല, അതുപോലെ ഇപ്പോൾ കെ സി വേണുഗോപാലും.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലമാണ് മുഖ്യമന്ത്രിക്ക് വേണ്ടിയിട്ടുള്ള മത്സരം

Puthuyuga Yathra

യധികം ശക്തമാക്കിയിരിക്കുന്നത്. പൊതുവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുന്ന ചരിത്രമാണ് ഇവരെ ഈ മത്സരത്തിലേക്ക് വലിച്ചിട്ടത്. എന്നാൽ അക്കാലത്ത് ഒക്കെ എത്രതന്നെ ഗ്രൂപ്പ് വഴക്കും ഉൾപ്പാർട്ടി പോരാട്ടവും ഒക്കെ ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് ഒന്നിച്ച് പ്രവർത്തിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.

ഇപ്പോൾ വി ഡി സതീശൻ വികസന ജാഥ നയിക്കുന്നു, രമേശ് ചെന്നിത്തല പ്രചാരണ ചുമതലയുടെ ഭാഗമായിട്ടുള്ള പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്നു, കെ സി വേണുഗോപാൽ ഭവന സന്ദർശനവും അടുക്കള കയറിലുമായി മാധ്യമശ്രദ്ധ പിടിച്ചുപറ്റി കളത്തിലിറങ്ങിയിരിക്കുന്നു. ഈ സന്ദർഭത്തിലാണ് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളത്തിലെത്തി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും എന്ന് പ്രഖ്യാപിച്ച അതേ വേദിയിൽ കെസി വേണുഗോപാൽ റൗഡി എന്ന് പ്രഖ്യാപിച്ചതും. ഇതെല്ലാം എൽഡിഎഫിന് ശക്തി പകരുന്നതും യുഡിഎഫിനെ ദുർബലപ്പെടുത്തുന്നതുമായ സാഹചര്യങ്ങളാണ്.

AI ഇംപാക്ട് ഉച്ചകോടി 2026- ഏഴ് AI ഇംപാക്ട് തീമുകളിൽ ആഗോള സഹകരണം

0

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ AI ഇംപാക്ട് ഉച്ചകോടി ഫെബ്രുവരി 16 മുതല്‍ 19 വരെ ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു പ്രധാന  സഹായിയായി  ഉയർന്നുവരുന്ന ഈ സാഹചര്യത്തില്‍ 100-ലധികം രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവാദിത്തമുള്ള AI രൂപപ്പെടുത്തുന്നതിൽ “സെവൻ ചക്ര” അല്ലെങ്കിൽ വർക്കിംഗ് ഗ്രൂപ്പുകൾ വഴി നടപ്പിലാക്കുക എന്നതാണ് അജണ്ട.
ഇതില്‍ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ്, ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, മെറ്റ ചീഫ് എഐ സയന്റിസ്റ്റ് അലക്‌സാണ്ടർ വാങ്, ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോൺ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് അറിയുന്നു.
ഇന്ത്യ സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടു വയ്പ്പായി ഇതിനെ കാണാം.

സംസ്ഥാനഭരണം പിണറായി സർക്കാരിൻ്റെ മുഖ്യ അജണ്ട ആയിരുന്നില്ല

0
Pinarayi Vijayan's Kerala

പിണറായി വിജയൻ സർക്കാർ 2016 ൽ അധികാരത്തിൽ വന്ന നാൾ മുതൽ അവരുടെ മുഖ്യ ശ്രദ്ധ, എങ്ങനെ അധികാരം നിലനിർത്താം, എങ്ങനെ പാർട്ടിയെ ഉപയോഗിച്ച് പ്രതിരോധിക്കാം, എന്നതു മാത്രമായിരുന്നു. പാർട്ടിയെ വളർത്തണം എന്ന ചിന്ത പോലും അവർക്കില്ലാത്ത വിധം പ്രതിരോധത്തിൽ ആയിരുന്നു ശ്രദ്ധ. ഈ ശ്രദ്ധയുടെ ജാഗ്രതയ്ക്ക് വേണ്ടിയാണ് സംസ്ഥാനഭരണത്തെ മുഖ്യമായും അവർ വിനിയോഗിച്ചത്.അതിലൂടെ വന്ന മാറ്റങ്ങളാണ് ഈ 10 വർഷം കൊണ്ട് കേരളത്തിൽ സംഭവിച്ചിട്ടുള്ളത്. മറിച്ച് ഈ സർക്കാരിൻറെ ശ്രദ്ധ സംസ്ഥാനത്തിന്റെ അഭിവൃദ്ധിയിൽ കേന്ദ്രീകരിച്ച് ആയിരുന്നുവെങ്കിൽ ഇന്ന് അവർക്ക് അനായാസം വോട്ടർമാരെ നേരിടാമായിരുന്നു.
അധികാരം നിലനിർത്തുന്നതിനും തുടർച്ചയ്ക്കും വേണ്ടിയുള്ള പ്രതിരോധ ശ്രമത്തിന്റെ ഭാഗമായിട്ടാണ് രണ്ടാം പിണറായി സർക്കാർ ഈ അടുത്തകാലത്ത് ആഗോള അയ്യപ്പ സംഗമം നടത്തിയത്. ദേവസ്വംബോർഡിൻറെ തുക ചെലവഴിക്കരുതെന്ന് കേരള ഹൈക്കോടതി വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് 3 കോടിയിലേറെ രൂപ ആഗോള അയ്യപ്പ സംഗമത്തിന് തുടർന്ന് ദേവസ്വം ബോർഡിന് നഷ്ടമായെന്നാണ്. ഹൈക്കോടതിയിൽ ഉറപ്പു നൽകിയതുപോലെ ഉദ്ദേശിച്ച സ്പോൺസർമാർ ഒന്നും മുന്നോട്ടു വന്നില്ല. ഒന്നാം പിണറായി സർക്കാർ ന്യൂനപക്ഷത്തിന്റെ പ്രീതിക്ക് വേണ്ടി ശബരിമല യുവതീപ്രവേശനം നടത്താൻ കാണിച്ചു. എന്നാൽ അത് തിരിച്ചടിയായി എന്ന് കണ്ടതിനെ തുടർന്നാണ് ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ രണ്ടാം പിണറായി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടാം എന്ന് ഉദ്ദേശിച്ച് അയ്യപ്പ സംഗമം നടത്തിയത്. ഇത്തരത്തിലുള്ള സൂത്രപ്പണികളിലാണ് ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും മുഖ്യമായും തങ്ങളുടെ ഊർജ്ജം മുഴുവൻ ചെലവഴിച്ചത്.

എസ്. എഫ്. ഐ യുവതയ്ക്ക് നാണക്കേട്

0

കേരളത്തിൽ എസ്എഫ്ഐ എന്ന പ്രസ്ഥാനം ഇപ്പോൾ യുവജനങ്ങൾക്ക് ആകെ ലജ്ജയ്ക്ക് ഇടയായ ഒരു പ്രസ്ഥാനമായി മറിയിരിക്കുന്നു.വയസ്സുചെന്ന സിപിഎം നേതൃത്വത്തിന് അധികാരം കയ്യാളാൻ വേണ്ടി ഉപയോഗിക്കപ്പെടുന്ന വെറുമൊരു ചട്ടുകം എന്ന നിലയിലേക്ക് ആ സംഘടന മാറി. അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചൊവ്വാഴ്ച കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ പ്രകടനം.

സ്വർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിനെ ഖെരാവോ ചെയ്യാനായി എസ്.എഫ്.ഐക്കാർ പോലീസ് ബാരിക്കേടും പോലീസ് തീർത്ത പ്രതിരോധവും മറികടന്ന് സർവകലാശാല ആസ്ഥാനത്തെത്തി. ഇതിന് ഒരു Vice-Chancellor Mohanan Kunnummalപരിധിവരെ പോലീസിന്റെ മൗന സഹകരണവും ഉണ്ടായിരുന്നു. ഒടുവിൽ ചാൻസലർ കൂടിയായ ഗവർണർ ഇടപെട്ടിട്ടാണ് പോലീസ് പ്രതിഷേധ പ്രവർത്തകരെ നിയന്ത്രിക്കാൻ തയ്യാറാകുന്നത്.
ഇതിനിടെ വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള പോലീസുകാരുമായി എസ്എഫ്ഐ പ്രവർത്തകർ കുന്തും തള്ളും അതേപോലെതന്നെ കായികമായ രീതിയിലുള്ള സംഘർഷവും കാഴ്ചവച്ചു. ഡോ. മോഹനൻ കുന്നുമ്മേലിനെ ആർഎസ്എസ് ബിജെപി അനുഭാവിയായി മുദ്രകുത്തി അദ്ദേഹത്തിനെതിരെ ആക്രമമായ പ്രതിഷേധം നടത്തുമ്പോൾ ഭൂരിപക്ഷ വർഗീയതക്കെതിരെ തങ്ങളാണ് ശക്തമായ പ്രതിരോധം തീർക്കുന്നതെന്ന പൊതുബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് സിപിഎം വിദ്യാർത്ഥികളെ ഇളക്കിവിട്ടിരിക്കുന്നത്. സിപിഎമ്മും ബിജെപിയും തമ്മിൽ ഉണ്ടാക്കുന്ന അന്തർധാരയെ മറച്ചുവെക്കാൻ കൂടിയാണിത്.എസ്എഫ്ഐ നേതൃത്വത്തിന് ഇത് അറിയാമെങ്കിലും അവരുടെ ആഹ്വാനം സ്വീകരിച്ച് പിന്നാലെ പോകുന്ന അണികൾ ഇത് തിരിച്ചറിയുന്നില്ല. ഇവിടെയാണ് ഒരു സമൂഹത്തിലെ ചിന്തിക്കേണ്ട യുവജനത വെറും രാഷ്ട്രീയലാഭത്തിനു വേണ്ടിയുള്ള കരുക്കളാകുന്നത്. സമരത്തിന് നേതൃത്വം നൽകുന്ന എസ് എഫ് ഐ നേതാക്കൾ ക്രമേണ സിപിഎമ്മിന്റെ നേതൃനിരയിലേക്ക് മാറുന്നു .

‘നരവനെ’ പുസ്തകം രാഹുൽഗാന്ധിക്ക് തിരിച്ചടി

0

മുൻകരസന മേധാവി നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ഉയർത്തിയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാ സ്തംഭിപ്പിക്കൽ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നു. പ്രതിരോധ വകുപ്പിന്റെ അനുമതി, പ്രസിദ്ധീകരണത്തിന് ലഭിക്കാതിരുന്നതിനാൽ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാദകരായ പെൻഗ്വിൻ അറിയിച്ചു. ആ അറിയിപ്പ് നരവനെയും ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഉള്ളടക്കം ചർച്ച ചെയ്യണം എന്ന് ഉന്നയിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഇത്രയും ദിവസം പാർലമെൻറ് നടപടികൾ തടസ്സപ്പെടുത്തുന്നതിന് സമാനമായ സമരമുറകൾ തുടർന്നുവന്നത്.
ചൈന, ഗാൽവാനിൽ നമ്മുടെ അതിർത്തി പ്രദേശത്തേക്ക് കടന്നു കയറിയിട്ടുണ്ടെങ്കിലും ആ സമയത്ത് എന്ത് നടപടി സ്വീകരിക്കണം എന്നുള്ളത് രാജ്യം ഭരിക്കുന്ന സർക്കാരിൻറെ രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനം കരസേനാ മേധാവിയുടെ വ്യക്തതകൾക്കോ യുക്തികൾക്കോ നിരക്കുന്നതായിരിക്കണമെന്നില്ല. യുപിഎ ഗവൺമെന്റിന്റെ കാലത്ത് മുംബൈയിൽ നടന്ന ഭീകരാക്രമണം. അതിൽ പ്രതിഷേധിച്ച് ഇന്ത്യ പാകിസ്താനെ തിരിച്ചടിക്കാൻ തയ്യാറായില്ല. എന്നാൽ പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ, ഓപ്പറേഷൻ സിന്ധൂറിലൂടെ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ എണ്ണിയെണ്ണി തകർത്തു. ഇതെല്ലാം രാഷ്ട്രീയ തീരുമാനമാണ്.
രാജ്യത്തിൻറെ താല്പര്യം മുൻനിർത്തിയുള്ള വിദേശ നയത്തിന്റെയും അനുബന്ധ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് അയൽ രാജ്യവുമായുള്ള ബന്ധത്തിലെ ബലതന്ത്രങ്ങൾ നിശ്ചയിക്കപ്പെടുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. അതിനെ ഒരു പട്ടാള കാഴ്ചപ്പാടിലൂടെ വിലയിരുത്തിയാൽ വളരെ പരിമിതമായി പോകും. മാത്രവുമല്ല ഒരു പട്ടാളമേധാവി പിന്നീട് ഇത്തരം കാര്യങ്ങൾ രാജ്യതാത്പര്യത്തെ മുൻനിർത്തി വെളിപ്പെടുത്തുന്നത് ഉചിതവും അല്ല. അത് രാജ്യത്തിന് ദോഷകരമായി ബാധിക്കും. രാജ്യത്തിന് ദോഷകരമായി ബാധിക്കുന്ന ഒരു വെളിപ്പെടുത്തൽ അടങ്ങിയ

പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകം ഉയർത്തി, രാഹുൽ ഗാന്ധി നടത്തിയ പാർലമെൻറ് സ്തംഭിപ്പിക്കലിനെ ന്യായീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതിലൂടെ രാഹുൽഗാന്ധിയുടെ നിലപാടുകൾ രാജ്യവിരുദ്ധമെന്ന് സ്ഥാപിച്ചെടുക്കാൻ ബിജെപിക്ക് അനായാസം കഴിയുകയും ചെയ്യും

 

എന്തുകൊണ്ട് സുപ്രീംകോടതി ഒരേ ചോദ്യം ആവർത്തിക്കുന്നു

0

മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ ജാമ്യഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു,” നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ”. ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വാസുവിന്റെ ജാമ്യഹർജി തള്ളിക്കൊണ്ടും ഇതേ ചോദ്യം സുപ്രീംകോടതി ആവർത്തിച്ചിരിക്കുന്നു.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ കേരള ഹൈക്കോടതി നിയമിച്ചതുമായി ചേർത്തുവെച്ചു വേണം സുപ്രീം കോടതിയുടെ ഈ ചോദ്യത്തെ കാണേണ്ടത്. ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള എങ്ങനെ നടന്നു എന്നതിൻറെ പിന്നിൽ ആര് എന്നുള്ളത് ഹൈക്കോടതിക്ക് ബോധ്യമായതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
തങ്ങളുടെ ബോധ്യത്തെ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കുക എന്നതാണ് ഹൈക്കോടതിയുടെ ലക്ഷ്യമെന്ന് സുപ്രീം കോടതിയുടെ ഈ പരാമർശത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. കാരണം ഹൈക്കോടതിയുടെ ബോധ്യത്തിന് ആധാരമായ രേഖകളിലൂടെയും വസ്തുതകളിലൂടെയും കണ്ണോടിച്ചിട്ടായിരിക്കണം” നിങ്ങൾ ദൈവത്തെയും വെറുതെ വിട്ടില്ലല്ലോ” എന്ന ചോദ്യം സുപ്രീം കോടതി രണ്ടുപേരോടും ആവർത്തിച്ചത്.

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

0

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ ഇരകളാണ് ഷിംജിതയും ദീപക്കും. ഷിംജിതയെ നയിച്ചത് ഒടുങ്ങാത്ത ആർത്തി ആണെങ്കിൽ ദീപക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് മാനസിക ആരോഗ്യമില്ലായ്മയുടെ ഫലവും.

ഇത് രണ്ടും ഇന്ന് കേരള സമൂഹത്തിൻറെ പൊതു സ്വഭാവവുമായി മാറിയിരിക്കുന്നു. ഈ പൊതുസ്വഭാവം തന്നെയാണ് കേരളത്തിലെ മാധ്യമങ്ങളെ, വിശേഷിച്ചും ചാനലുകളെ ചലിപ്പിക്കുന്നത്. ഒരു വാർത്തയുടെ പിന്നിലേക്ക് നോക്കിക്കഴിഞ്ഞാൽ അറിയാം അവർ ജനായത്തത്തെയും മാധ്യമ ധർമ്മത്തെയും ഒക്കെ ഉയർത്തിപ്പിടിക്കുമെങ്കിലും അതിന്റെ പിന്നിൽ തങ്ങളുടെ ചാനലിന് റേറ്റിംഗ് വർദ്ധിപ്പിക്കുകയാണ് പരമമായ ലക്ഷ്യമെന്ന് . പലപ്പോഴും വാർത്താ ചാനലുകൾ തങ്ങളുടെ ചർച്ചകൾക്കു വേണ്ടി തർക്കപ്രിയരായിട്ടുള്ള പാനലിസ്റ്റുകളെ കണ്ടെത്തും. ആ ഒരു ശ്രമത്തിന്റെ ഭാഗമായാണ് കേരളത്തിൽ പല ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും സ്ത്രീപക്ഷവാദക്കാരും ഒക്കെ സാമൂഹിക ശ്രദ്ധ നേടിയിട്ടുള്ളത്. അവരെ സമൂഹം വളരെ ആധികാരികതയുള്ള വ്യക്തികളായി കാണും. അവരുടെ അഭിപ്രായങ്ങളെ പലരുംമുഖവിലയ്ക്ക് എടുക്കുകയും ചെയ്യുന്നു.
ഇങ്ങനെയാണ് ഒരു പൊതുസാമൂഹിക അന്തരീക്ഷം രൂപപ്പെടുന്നത്. അത്തരത്തിൽ രൂപപ്പെട്ട അന്തരീക്ഷമാണ് സ്ത്രീകൾ കുറ്റകൃത്യസമാനമായ പ്രവർത്തികളിൽ ഏർപ്പെട്ടാലും അതിനെ സ്ത്രീപക്ഷ കാഴ്ചപ്പാടിൽ ശാക്തീകരണത്തിന്റെ വശമായി ചിത്രീകരിക്കപ്പെടുമെന്ന ധാരണ രൂപപ്പെട്ടത്. ഷിംജിത അത്തരം ഒരു സാമൂഹിക അന്തരീക്ഷത്തിന്റെ ഇരയായി. പിന്നിൽ റീച്ച് എന്ന ആർത്തിയും.
ഇതുപോലെ തന്നെയാണ് സാമൂഹിക ഭീതി രൂപപ്പെടുത്തുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക്. അത് വ്യക്തികളിലെ മാനസിക ആരോഗ്യനിലയെ തകർക്കുന്നു. ദീപക് അതിൻറെ ഇരയാണ്. തന്റേതല്ലാത്ത കുറ്റം കൊണ്ടുപോലും താൻ അപകീർത്തി പെട്ടു കഴിഞ്ഞാൽ ചിലപ്പോൾ താൻ ജയിലിൽ അടയ്ക്കപ്പെടും എന്ന ബോധവും ദീപക്കിനെ പിടികൂടിയിരിക്കാം.

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

0

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ് . ശബരിമല കൊള്ളക്കാരിൽ നിന്നും മോചിതമാകുന്ന സന്ദർഭം.

ശബരിമലയിൽ നടന്നിരുന്ന സകല കൊള്ളകളുടെയും തിരുമറികളുടെയും അതേപോലെതന്നെ, ആശ്വാസല്ലാത്ത നടപടികളുടെയും ഒക്കെ ധാർമികമായ ഉത്തരവാദിത്വം തന്ത്രിയുടേതാണ്. തന്ത്രിക്ക് അറിയാത്ത ഒരു കൊള്ളയും ശബരിമലയിൽ ഇതുവരെ നടന്നിട്ടില്ല എന്നുള്ളത് വ്യക്തമാണ്.
ശബരിമല പ്രതിനിധീകരിക്കുന്നത് എന്ത്? അതിനെ കാലവുമായി ഏത് വിധത്തിൽ നെയ്തു ചേർത്ത് സമൂഹത്തിലേക്ക് വിന്യസിക്കണം എന്നുള്ളതാണ് തന്ത്രിയുടെ ഉത്തരവാദിത്വം. എന്നാൽ ഇത്രയും നാൾ തന്ത്രി പദത്തിൽ ഇരുന്നവരെല്ലാം ചെയ്തത് ശബരിമലയുടെ സാമ്പത്തിക വരുമാന സ്രോതസിനെ പരിഗണിച്ചുകൊണ്ടുള്ള നടപടികൾ ആയിരുന്നു. അതനുസരിച്ചുള്ള ആചാരങ്ങളെ പോലും ശബരിമലയിൽ പ്രാവർത്തികമാക്കുന്നതിൽ തന്ത്രിമുൻകൈയെടുത്തു. തന്ത്രിയുടെ പ്രസക്തിയും അർത്ഥവും മനസ്സിലാക്കി പ്രവർത്തിച്ചിരുന്നു എങ്കിൽ ഒരിക്കലും വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൊതിയണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അത് അതേപടി സമ്മതിക്കില്ലായിരുന്നു. മറിച്ച് ആ തുക കൊണ്ട് ശബരിമലയിൽ താല്പരരായ പഠിതാക്കൾക്ക് താമസിച്ച് പഠിക്കാൻ തക്കവണ്ണം ഉപനിഷത്ത് പഠനകേന്ദ്രം തുടങ്ങാൻ നിർദ്ദേശിക്കുമായിരുന്നു. കാരണം ഭാരതീയ സംസ്കൃതിയുടെ സത്തയായ ഉപനിഷത്തിന്റെ പ്രതീകാത്മക ആവിഷ്കാരമാണ് ശബരിമല. അപ്പോൾ എന്താണ് ഉപനിഷത്ത് സാരമെന്നും അതിലൂടെ വെളിവാക്കപ്പെട്ട സത്യം സമൂഹത്തിലേക്ക് പ്രവേശിക്കുമ്പോഴുമാണ് ശബരിമല സന്നിധാനം അതിൻറെ പ്രസക്തിയുടെ സാന്നിധ്യമായി മാറുക.

 

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

0
1000287165

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന് ഇതുവരെ ജാമ്യം കിട്ടിയില്ല.

നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും

0
z_dileep_low_0_4

ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം മുതലുള്ള എല്ലാ നാൾവഴികളും മലയാളി പ്രേക്ഷകർക്ക് ഹൃദിസ്ഥമാണ് .