Monday, June 8, 2026

സംസ്ഥാനഭരണം പിണറായി സർക്കാരിൻ്റെ മുഖ്യ അജണ്ട ആയിരുന്നില്ല

പിണറായി വിജയൻ സർക്കാർ 2016 ൽ അധികാരത്തിൽ വന്ന നാൾ മുതൽ അവരുടെ മുഖ്യ ശ്രദ്ധ, എങ്ങനെ അധികാരം നിലനിർത്താം, എങ്ങനെ പാർട്ടിയെ ഉപയോഗിച്ച് പ്രതിരോധിക്കാം, എന്നതു മാത്രമായിരുന്നു. പാർട്ടിയെ വളർത്തണം എന്ന ചിന്ത പോലും അവർക്കില്ലാത്ത വിധം പ്രതിരോധത്തിൽ ആയിരുന്നു ശ്രദ്ധ. ഈ ശ്രദ്ധയുടെ ജാഗ്രതയ്ക്ക് വേണ്ടിയാണ് സംസ്ഥാനഭരണത്തെ മുഖ്യമായും അവർ വിനിയോഗിച്ചത്.അതിലൂടെ വന്ന മാറ്റങ്ങളാണ് ഈ 10 വർഷം കൊണ്ട് കേരളത്തിൽ സംഭവിച്ചിട്ടുള്ളത്. മറിച്ച് ഈ സർക്കാരിൻറെ ശ്രദ്ധ സംസ്ഥാനത്തിന്റെ അഭിവൃദ്ധിയിൽ കേന്ദ്രീകരിച്ച് ആയിരുന്നുവെങ്കിൽ ഇന്ന് അവർക്ക് അനായാസം വോട്ടർമാരെ നേരിടാമായിരുന്നു.
അധികാരം നിലനിർത്തുന്നതിനും തുടർച്ചയ്ക്കും വേണ്ടിയുള്ള പ്രതിരോധ ശ്രമത്തിന്റെ ഭാഗമായിട്ടാണ് രണ്ടാം പിണറായി സർക്കാർ ഈ അടുത്തകാലത്ത് ആഗോള അയ്യപ്പ സംഗമം നടത്തിയത്. ദേവസ്വംബോർഡിൻറെ തുക ചെലവഴിക്കരുതെന്ന് കേരള ഹൈക്കോടതി വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് 3 കോടിയിലേറെ രൂപ ആഗോള അയ്യപ്പ സംഗമത്തിന് തുടർന്ന് ദേവസ്വം ബോർഡിന് നഷ്ടമായെന്നാണ്. ഹൈക്കോടതിയിൽ ഉറപ്പു നൽകിയതുപോലെ ഉദ്ദേശിച്ച സ്പോൺസർമാർ ഒന്നും മുന്നോട്ടു വന്നില്ല. ഒന്നാം പിണറായി സർക്കാർ ന്യൂനപക്ഷത്തിന്റെ പ്രീതിക്ക് വേണ്ടി ശബരിമല യുവതീപ്രവേശനം നടത്താൻ കാണിച്ചു. എന്നാൽ അത് തിരിച്ചടിയായി എന്ന് കണ്ടതിനെ തുടർന്നാണ് ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ രണ്ടാം പിണറായി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടാം എന്ന് ഉദ്ദേശിച്ച് അയ്യപ്പ സംഗമം നടത്തിയത്. ഇത്തരത്തിലുള്ള സൂത്രപ്പണികളിലാണ് ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും മുഖ്യമായും തങ്ങളുടെ ഊർജ്ജം മുഴുവൻ ചെലവഴിച്ചത്.

Latest News

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...