Sunday, July 26, 2026
Home Blog Page 2

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

0
‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍ സാധാരണക്കാരുടെ മനസ്സില്‍ തെളിയുന്ന ചിത്രം സ്റ്റതസ്‌കോപ്പിന്റേയും ഗുളികകളുടേതുമായിരിക്കും. അതുപോലെ തന്നെ ആരോഗ്യവകുപ്പ്, ആരോഗ്യരംഗം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആശുപത്രിയും അതുമായി ബന്ധപ്പെട്ട ബിംബങ്ങളുമാണ് ഓര്‍മ്മയിലെത്തുക. ഇത്തരത്തില്‍ ഒരു ധാരണ രൂപപ്പെടുന്നതില്‍ മാധ്യമങ്ങള്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴും ഏതു മാധ്യമമായാലും ആരോഗ്യരംഗത്തില്‍ ചര്‍ച്ച ചെയ്യുന്നത് രോഗങ്ങളെക്കുറിച്ചും അവയ്ക്കുള്ള ചികിത്സകളെക്കുറിച്ചുമായിരിക്കും. ആരോഗ്യവകുപ്പും ആരോഗ്യവകുപ്പു മന്ത്രിയും പ്രധാനമായും ഏര്‍പ്പെടുന്നത് ആശുപത്രിസംബന്ധമായ പ്രവൃത്തികളിലാണ്.

ചികിത്സ രോഗവുമായി ബന്ധപ്പെട്ടതാണ്. സ്വാഭാവികമായും ആരോഗ്യരംഗ വിശേഷങ്ങള്‍ വായിക്കുകയോ, കേള്‍ക്കുകയോ, കാണുകയോ ചെയ്യുന്ന ഒരു വ്യക്തിയിലേക്ക് കയറിക്കൂടുന്ന ചിത്രങ്ങള്‍ രോഗത്തിന്റേതാവും. രോഗത്തിന്റെ ബിംബങ്ങളേയും പേറി നടക്കുന്ന ഒരു വ്യക്തി രോഗിയായിക്കഴിഞ്ഞു. ആധുനികശാസ്ത്രം പോലും ഇപ്പോള്‍ സമര്‍ഥിക്കുന്നു, എന്താണോ ഒരു വ്യക്തി ചിന്തിക്കുന്നത് അയാള്‍ അതായിത്തീരും. പേടി, ആത്മവിശ്വാസമില്ലായ്മ, സംശയം എന്നിവ ശരീരത്തിന്റെ ഊര്‍ജ്ജത്തെ ഇല്ലാതാക്കി ദുര്‍ബലപ്പെടുത്തുന്നു. ദുര്‍ബലമായ ശരീരം ഏതു രോഗത്തിനും എപ്പോള്‍ വേണമെങ്കിലും കുടിയേറാനുള്ള സത്രമാണ്.

പ്ലാസിബോ പരീക്ഷണങ്ങളും വ്യക്തമാക്കുന്നത് ഇതാണ്. ഒരേ രോഗവുമായി വരുന്ന രണ്ടു രോഗികളില്‍ ഒരാള്‍ക്ക് വീര്യമുള്ള യഥാര്‍ഥ മരുന്നും മറ്റേയാള്‍ക്ക് മരുന്നിന്റെ ഒട്ടും അംശമില്ലാത്ത പഞ്ചാരക്കട്ടിയും നല്‍കുന്നു. നിശ്ചിത സമയം കഴിയുമ്പോള്‍ രണ്ടു പേര്‍ക്കും രോഗം ഭേദമാകുന്നു. പഞ്ചാരക്കട്ടി കഴിച്ച ആള്‍ കൂടുതല്‍ ഉന്മേഷത്തോടെ കാണപ്പെടുന്നു. കാരണം അയാളില്‍ മരുന്നിന്റെ ദോഷഫലം പ്രവര്‍ത്തിക്കാഞ്ഞതുകൊണ്ട്. ദിനംപ്രതിയെന്നോണം മാധ്യമങ്ങളില്‍ ആരോഗ്യരംഗമുള്ളതിനാല്‍ ജനങ്ങള്‍ ഓരോ രോഗങ്ങളെക്കുറിച്ച് അല്പജ്ഞാനമുള്ളവരാകുന്നു. നല്ലൊരു ശതമാനം പേര്‍ തങ്ങള്‍ക്ക് ആ രോഗമുണ്ടെന്ന് സംശയാലുക്കളാവുകയും പരിശോധനകള്‍ക്കും മറ്റും വിധേയരാവുകയും ചെയ്യുന്നു. ആരോഗ്യരംഗ പരിപാടികള്‍ ജനങ്ങളുടെ മാനസികാരോഗ്യത്തെ ഇല്ലായ്മ ചെയ്തുവെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. ഇതിന്റെ ഗുണം മരുന്നുകമ്പനികളും ആധുനിക ചികിത്സാ കേന്ദ്രങ്ങളും യഥേഷ്ടം കൊയ്യുന്നു.

2012 ആദ്യം തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ആയുര്‍വേദ മീറ്റില്‍ പാലക്കാട് മേഴത്തുര്‍ വൈദ്യമഠം ആയുര്‍വേദാശുപത്രിയുടെ മുഖ്യവൈദ്യര്‍ ചെറിയ നാരായണന്‍ നമ്പൂതിരി ഒരു പ്രാസംഗികനായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മുഖ്യഭാഗം ആയുര്‍വേദം ഒരു ചികിത്സാശാസ്ത്രമല്ല ,മറിച്ച് അതൊരു ആരോഗ്യശാസ്ത്രമാണ് എന്നായിരുന്നു. പക്ഷേ മീറ്റില്‍ പങ്കെടുത്തവരും മാധ്യമപ്രവര്‍ത്തകരും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. ചികിത്സ പോലും വ്യക്തിയുടെ ആരോഗ്യത്തെ വര്‍ധിപ്പിച്ച് രോഗത്തെ അകറ്റുക എന്നതാണ്.

ഇന്ന് കേരളം നേരിടുന്ന മുഖ്യ ആരോഗ്യപ്രശ്‌നങ്ങളിലൊന്ന് ഇയാട്രോജനസിസ് എന്ന പ്രതിഭാസമാണ്. അതായത് ഒരു രോഗത്തിനുള്ള ചികിത്സയിലൂടെ മറ്റ് രോഗങ്ങള്‍ ഏറ്റുവാങ്ങുക. അവയ്ക്ക് ചികിത്സിച്ച് വീണ്ടും മറ്റ് രോഗങ്ങള്‍. അങ്ങിനെയുള്ള ദൂഷിത വലയത്തില്‍. ആ ദൂഷിത വലയത്തിന്റെ ആക്കം കൂട്ടുന്നു ആരോഗ്യ പംക്തികള്‍.

ജനപ്രതിനിധികള്‍ ആവേശപൂര്‍വം തങ്ങളുടെ മണ്ഡലത്തിലേക്ക് മെഡിക്കല്‍ കോളേജാശുപത്രിക്കു വേണ്ടി വാദിക്കുന്നു. സര്‍ക്കാര്‍ വന്‍ നേട്ടമെന്നവണ്ണം മെഡിക്കല്‍ കോളേജ് അനുവദിക്കുന്നു. ജനം അതു വികസനം വരുന്നു എന്ന ഭാവത്തോടെ, ആഘോഷത്തോടെ സ്വീകരിക്കുന്നു. മെഡിക്കല്‍ കോളേജാശുപത്രി അവിടങ്ങളില്‍ നന്നായി നടക്കണമെങ്കില്‍ രോഗികള്‍ ഉണ്ടായേ തീരൂ. അതായത് രോഗത്തേയും രോഗികളേയും നാം ആവേശത്തോടെ പ്രതീക്ഷിച്ചിരിക്കുന്നു. രോഗികള്‍ കൂടുന്ന സമൂഹവും രോഗാതുരമാകുമെന്ന്‍ പ്രത്യേകിച്ച് പറയേണ്ടതില്ല. രോഗാതുരമായ മനസ്സ് നമ്മില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് മെഡിക്കല്‍ കോളേജിനു പകരം ഒന്നാം തരം കളിക്കളങ്ങള്‍ മതി എന്നു പറയാന്‍ ജനങ്ങള്‍ക്ക് കഴിയാതെ വരുന്നത്. അഞ്ചു പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കു പകരം അഞ്ച് നല്ല അന്താരാഷ്ട്ര നിലവാരത്തിലുളള കളിക്കളങ്ങളായിരുന്നു എങ്കില്‍ മറ്റൊരു കേരളചരിത്രം അവിടെ പിറക്കുമായിരുന്നു.

ആരോഗ്യമുള്ള മനസ്സും ശരീരവും. ഏതു സംസ്‌കാരം എടുത്തു നോക്കിയാലും ആചാരങ്ങളിലും ചില ചിട്ടവട്ടങ്ങളിലുമൊക്കെ അത് ഭദ്രമായി വിന്യസിച്ചിരിക്കുന്നത് കാണാം. കേരളം അത്തരം ചിട്ടകളുടെ കേദാരമായിരുന്നു. ഓരോ ഭക്ഷണം ഓരോ കാലത്ത് കഴിക്കുന്നതു വരെ ആ ആചാരനിഷ്ഠകളില്‍ വിന്യസിപ്പിച്ചിരുന്നു. അവയില്‍ ചിലതൊക്കെ ഇന്നും ആചരിക്കുന്നു. പക്ഷേ അവയൊക്കെ പലപ്പോഴും അന്ധമായി ആചരിക്കുന്നു.

ഇന്ലോന്കം മുഴുവന്‍, കേരളം പ്രത്യേകിച്ചും, നേരിടുന്ന ഭീഷണി ഭക്ഷണം വിഷമയമായിരിക്കുന്നു എന്നതാണ്. ചിട്ടകള്‍ വിപരീതം. ഏറ്റവും കുറച്ചു ഭക്ഷണം കഴിക്കേണ്ട സമയത്ത് വാരിവലിച്ച് വയറ് നിറയ്ക്കുന്നു. നന്നായി കഴിക്കേണ്ട സമയത്ത് കഴിക്കുന്നില്ല. സ്വന്തം ശരീരത്തോടും മനസ്സിനോടും നീതിയും മാന്യതയും പുലര്‍ത്താന്‍ നമുക്കു പറ്റാതെ വരുന്നു. ആരോഗ്യത്തിന്റെ മറവില്‍ അനാരോഗ്യം സമ്മാനിക്കുന്ന പ്രതിഭാസങ്ങളെ ഓര്‍മ്മപ്പെടുത്തുക, ആരോഗ്യകരവും അതേ സമയം ആസ്വാദ്യവുമായ രീതികളിലൂടെ ജീവിതത്തിന്റെ ഭാഗമായി ആരോഗ്യത്തെ എങ്ങിനെ മെച്ചപ്പെടുത്താം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് ശരീരമാദ്യം എന്ന ഗ്ലിന്റ് ലിഡ്. നന്നായി ജീവിക്കുന്ന മനുഷ്യര്‍, ആരോഗ്യമനസ്സോടെ ചികിത്സിക്കുന്ന ഭിഷഗ്വരര്‍ എന്നിവരുടെ അനുഭവജ്ഞാനങ്ങളും അറിവും, അതോടൊപ്പം പാരമ്പര്യം സ്‌നേഹപൂര്‍വം നമുക്ക് സമ്മാനിച്ച അമൂല്യ സംഗതികള്‍ തുടങ്ങിയവയായിരിക്കും ശരീരമാദ്യത്തിലെ ആരോഗ്യവിഭവങ്ങള്‍. ഒന്നുകൂടി ഓര്‍ക്കാം, ചികിത്സ രോഗത്തില്‍ നിന്ന് മുക്തി നേടാനാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സമീപനമാണ് നമ്മെ രോഗഗാത്രരും അരോഗദൃഡഗാത്രരുമാക്കിമാറ്റുന്നത്.

 

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

0
leader Ali Khamenei in an Israeli attack has triggered mixed reactions in a polarized Iran

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം നിരത്തിലിറങ്ങി തുള്ളിച്ചാടിയാണ് ഒരു വിഭാഗം ഇറാൻ കാർ ആഘോഷിക്കുന്നത്. ആഘോഷത്തിൽ പങ്കെടുക്കുന്നവരിൽ നല്ലൊരു ശതമാനം യുവതികളുൾപ്പടെയുള്ള സ്ത്രീകളാണ്. ആണുങ്ങളും പെണ്ണുങ്ങളും ഇടകലർന്നുമാണ് നൃത്തം ചവിട്ടി ആഘോഷിക്കുന്നത്. സ്ത്രീകളിൽ കൂടുതൽ പേരും ഹിജാബില്ലാതെയും.

അമേരിക്കയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് അമേരിക്കയിലുള്ള ഷായുടെ മകൻ റാസാ പെഹൽവിയുടെ ചിത്രവും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. വർഷങ്ങളായി ലോകത്തോടു തങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടി കേഴുകയായിരുന്നുവെന്നും അവർ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ ആയിരക്കണക്കിന് ആൾക്കാരെ ഇറാൻ ഭരണകൂടം കൊന്നൊടുക്കിയതും അവർ ഓർക്കുന്നു.
ലോകത്തിൻ്റെ പല ഭാഗങളിലുമുള്ള ഇറാൻകാരും യമേനിയുടെ കൊലപാതകം ആഘോഷിക്കാൻ തെരുവിലിറ ണ്ടുകയുണ്ടായി.

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

0
3 US F-15 Jets Shot Down by Kuwaiti Air Defenses in Friendly Fire Incident

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന് എഫ് – 15 ഫൈറ്റർ ജറ്റുകൾ സൗഹൃദ തകർക്കലിൽ നിലംപതിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുവെങ്കിലും വസ്തുത ദുരൂഹമായി തുടരുന്നു. കുവൈറ്റ് എയർബേസിൽ നിന്നുള്ള പേട്രിയറ്റ് മിസൈലുകൾ തറച്ചാണ് അടുപ്പിച്ച് മൂന്ന് ജറ്റുകളും കുവൈറ്റിൽ തകർന്നതെന്നാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ള വിവരം. അതേസമയം യഥാർത്ഥ കാരണം കണ്ടെത്താനായി അമേരിക്ക അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തായാലും ഈ യുദ്ധവിമാനങ്ങളിലുണ്ടായിരുന്ന ആറ് പേരും സുരക്ഷിതമായി പാരച്യൂട്ടിലെ രക്ഷപ്പെട്ടു.
ഒരു കാരണവശാലും ഇവ്വിധം സൗഹൃദത്തകർക്കൽ സംഭവിക്കാൻ ഒട്ടും സാധ്യതയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനൂതനമായ റഡാർ വിനിമയ സംവിധാനം സജ്ജമായിട്ടുള്ളതാണ് ബോയിംഗ് കമ്പനിയുടെ ഈ യുദ്ധവിമാനങ്ങൾ . അതും അടുപ്പിച്ച് മൂന്നെണ്ണത്തിന് ഒരേ ഗതിവരാൻ ഒട്ടും സാധ്യതയില്ല. അതിനാൽ ശത്രുപക്ഷത്തിൻ്റെ ആക്രമണ ഫലത്തിൻ്റെ ഭാഗം തന്നെയാണ് ഈ നഷ്ടത്തിന് കാരണമെന്ന് കരുതപ്പെടുന്നു . എങ്ങനെ അത് സാധ്യമാക്കി എന്നുള്ളത് കണ്ടെത്തുകയാണ് അടിയന്തിരമായി അമേരിക്ക അന്വേഷണത്തിനുത്തരവിട്ടതിലൂടെ വ്യക്തമാകുന്നതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

0
The main gate of the UK's RAF Akrotiri base in Cyprus after it was hit by a drone on March, 2, 2026

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു നേരേ നടത്തിയ ആക്രമണം മൂന്നാം ലോകമഹായുദ്ധ സാധ്യതയുടെ സൂചകമായിട്ടാണ്. പരിമിതമായ തോതിൽ തങ്ങളുടെ സേനാ താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ പറഞ്ഞതിനു തൊട്ടുവിന്നാലെയാണ് സൈപ്രസ്സിലെ ബ്രിട്ടീഷ് താവളത്തിൽ ഇറാൻ്റെ മിസൈൽ പതിച്ചത്.

അമേരിക്കയുടെ താവളങ്ങൾക്കു നേരേ തങ്ങളുടെ ആക്രമണമുണ്ടാകുമെന്ന് നേരത്തേ തന്നെ ഇറാൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സ്വാഭാവികമായും തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ബ്രിട്ടീഷ് താവളത്തിനു നേരേയുള്ള ആക്രമണവും ആ സമീപനത്തിൻ്റെ ഭാഗം തന്നെ. എന്നാൽ ഇറാൻ, ഇപ്പോൾ അമേരിക്കയെക്കയ്ക്കും ഇസ്രായേലിനുമൊപ്പം ബ്രിട്ടനെയും കാണുന്നു. ബ്രിട്ടൻ ആക്രമിക്കപ്പെട്ടാൽ ഇപ്പോൾ ഫലത്തിൽ യൂറോപ്പ് മാത്രമായി മാറിക്കഴിഞ്ഞ നാറ്റോ സഖ്യം ആക്രമിക്കപ്പെടുന്നതിനു തുല്യമാണ്. ഇത് ചൈനയെയും റഷ്യയെയും മറ്റ് രാജ്യങ്ങളെയും നിലപാടുകൾ സ്വീകരിക്കുന്നതിലേക്ക് നയിക്കും. അത് മൂന്നാം ലോകമഹാ യുദ്ധത്തിലേക്ക് വികസിക്കും. ഈ സൂചനയാണ് സൈപ്രസ്സ് ആക്രമണത്തിലൂടെ ഇറാൻ ലോകത്തിന് നൽകിയിരിക്കുന്നത്

ഖമേനി വധം: പാകിസ്ഥാനിൽ 6 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

0
Pakistan attacks U S Consulate in Karachi

ഇറാൻ ആത്മീയ നേതാവ് ഖമേനിയെ വധിച്ചതിനെ തുടർന്ന് പാകിസ്ഥാനിൽ ഉണ്ടായ പ്രക്ഷോഭത്തിൽ ആറുപേർ കൊല്ലപ്പെട്ടു. കറാച്ചിയിലെ അമേരിക്കൻ കൗൺസലേറ്റ് ആക്രമിച്ച പ്രതിഷേധക്കാർക്കെതിരെ നടത്തിയ പോലീസ് വെടിവെപ്പിലാണ് ആറുപേർ മരിച്ചത്.
കോൺസലേറ്റിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ ജനൽ പാളികൾ അടിച്ചു തകർക്കുകയും, പുറത്തുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് കെട്ടിടം വയ്ക്കുകയും ചെയ്തു. ഇസ്ലാമാബാദിലും വൻ പ്രതിഷേധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ലാഹോറിലും കറാച്ചിയിലുമൊക്കെയാണ് സുന്നി ഭൂരിപക്ഷമായ പാകിസ്ഥാനിൽ ഷിയമുസ്ലിമുകൾ കൂടുതലുള്ളത്. പാകിസ്ഥാൻ ഇപ്പോൾ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ആഭ്യന്തര കലാപത്തെയും നേരിടേണ്ടി വരുന്നത്.

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

0
Ayatollah Ruhollah Khomeini, Ayatollah Ali Khamenei, Alireza Arafi,

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ വധിച്ചതിന്റെ പേരിൽ അമേരിക്കയ്ക്ക് വൻ വില നൽകേണ്ടിവരും. അത് പല രീതിയിലായിരിക്കും. അതിൻറെ ഏറ്റവും കൂടുതൽ ദുരിതം നേരിട്ട് അനുഭവിക്കേണ്ടിവരുന്നത് അമേരിക്കൻ പൗരന്മാരായിരിക്കും.
ഖമേനിയുടെ വധത്തെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ ആ നിമിഷം ഇറാഖിൽ ലക്ഷക്കണക്കിന് ഷിയ മുസ്ലീമുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. അവിടെ അവർ അമേരിക്കൻ എംബസി ആക്രമിച്ചു. ആ ആക്രമണത്തിന്റെ ചുമതല ‘ബ്ലഡ് ഗാർഡിയൻ ബ്രിഗേഡ്’ എന്ന അവിടുത്തെ മൗലികവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. തൊട്ട് പിന്നാലെ പാക്കിസ്ഥാനിലെ അമേരിക്കൻ എംബസിക്ക് നേരെയും ആക്രമണം ഉണ്ടായി. പാകിസ്ഥാൻ അമേരിക്കയുടെ ഒരു അടിമരാജ്യം ആയിട്ടുകൂടി .

Ayatollah Ruhollah Khomeiniഇപ്പോൾ വധിക്കപ്പെട്ട അലി ഖമേനിയുടെ മുൻഗാമി ആയത്തുള്ള റുഹൊള്ള ഖൊമേനി 1980കളിലാണ് പ്രസിദ്ധ എഴുത്തുകാരൻ സൽമാൻ റഷ്ദിക്കെതിരെ ഫത്വ ഇറക്കിയത്. അതിനുശേഷം സൽമാൻ റഷ്ദി സ്വതന്ത്രമായി സമൂഹത്തിൽ ഇറങ്ങിയിട്ടില്ല. 2022 ആഗസ്റ്റ് 12ന് അദ്ദേഹം അമേരിക്കയിൽ വെച്ച് ആക്രമിക്കപ്പെട്ടു.Sir Ahmed Salman Rushdie കത്തി കൊണ്ടുള്ള ആക്രമണത്തിൽ അദ്ദേഹം രക്ഷപ്പെട്ടുവെങ്കിലും വലതു കണ്ണ് നഷ്ടമായി. അതായത് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപ്പിലാക്കപ്പെട്ട ഫത്വ. ഫത്വ ഇറക്കിയതിനു ശേഷം ജനിച്ച 24കാരൻ യുവാവാണ് റഷ്ദിയെ ആക്രമിച്ചത് എന്നും അറിയേണ്ടതുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഇറാൻ ജനതയുടെ സവിശേഷ സ്വഭാവമാണ്.
ഖമേനിയുടെ വധത്തിനുശേഷം നടക്കുന്ന ആക്രമണങ്ങളുടെ സ്വഭാവം അമേരിക്കൻ പൗരന്മാരുടെ ഉറക്കം കെടുത്തുമെന്നുള്ളതാണ്. മുൻപത്തെപ്പോലെ അവർക്ക് പേടിയില്ലാതെ സ്വതന്ത്രമായി വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കാൻ കഴിയുമോ എന്ന വലിയ ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

അമേരിക്കൻ ചങ്ങാത്തം അറബ് രാജ്യങ്ങൾക്ക് കുരിശ്ശാകുന്നു

0
US-MITITARY-BASES-IN-MIDDLE-EAST

ഇറാൻ ഇപ്പോൾ യഥാർത്ഥത്തിൽ അയൽ മുസ്ലീം രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. കാരണം ഇവിടെയെല്ലാം അമേരിക്കൻ സൈനികത്താവളങ്ങളുണ്ട്. ഇതു മൂലമാണ് സൗദി അറേബ്യയും ഖത്തറും യുദ്ധം ഒഴിവാക്കുന്നതിന് പരമാവധി ശ്രദ്ധിച്ചത്.

2025 ജൂണിൽ അമേരിക്ക ഇറാനെതിരെ യുദ്ധം നടത്തിയപ്പോൾ ഇറാൻ മിതത്വം പാലിക്കുകയായിരുന്നു. അവസാന നിമിഷം മാത്രമാണ് ഇറാൻ ഖത്തറിലേക്ക് മിസൈൽ അയച്ചത്. ഇക്കുറിയും തങ്ങൾ എല്ലാ മിസൈലുകളും നിർവ്വീര്യമാക്കിയിട്ടുണ്ടെന്ന് ഖത്തർ അവകാശപ്പെടുന്നുണ്ട്. അതേ സമയം ഈ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഇറാനു നേരേ ആക്രമണമുണ്ടായിട്ടില്ല.
ന്നതന സാങ്കേതികവിദ്യയുടെ അകമ്പടിയിൽ വൻ സാമ്പത്തിക കുതിപ്പിനു തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായി സൗദി അറേബിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായി വൻകാരാറുകളിലും ഈ രാജ്യങ്ങൾ അമേരിക്കയുമായി ഏർപ്പെട്ടിട്ടുണ്ട്. അത് ഉദ്ദേശിച്ച രീതിയിൽ നടപ്പാകുന്നില്ലെന്നു മാത്രമല്ല രാജ്യത്തെ പിന്നോട്ടടിക്കുന്ന അവസ്ഥയിലേക്ക് യുദ്ധത്തിലേക്ക് തളിയിടുകയും ചെയ്തിരിക്കുന്നു.

അമേരിക്കയ്ക്ക് വേണ്ടത് ഭരണമാറ്റം

0
US needs regime change

അമേരിക്ക മുന്നേ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ഇപ്പോൾ ഇറാനു മേൽ യുദ്ധം ആരംഭിച്ചിരിക്കുന്നത്. ഇറാനുമായി ആണവ നിർവ്യാപന കരാറുണ്ടാക്കുക എന്നതല്ലായിരുന്നു അമേരിക്കരുടെ ലക്ഷ്യം. ഇറാനിൽ ഭരണമാറ്റം ഉണ്ടാക്കുക എന്നത് മാത്രമാണ്.
ഇറാനിലെ ആഭ്യന്തര കലാപത്തിനു പിന്നിലും അമേരിക്കയാണ് പ്രവർത്തിച്ചത്. അതിലൂടെയും ഭരണമാറ്റം സാധ്യമല്ലെന്നു കണ്ടാണ് ഇപ്പോൾ യുദ്ധം ആരംഭിച്ചിരിക്കുന്നത്. ഇറാൻ വളരെ മുൻപ് തന്നെ വ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ളതായിരുന്നു, അമേരിക്ക ആക്രമണം തുടങ്ങുകയാണെങ്കിൽ മധ്യേഷ്യയിലുള്ള എല്ലാ അമേരിക്കൻ സൈനികത്താവളങ്ങളെ ആക്രമിക്കുമെന്ന്. അതുപോലെ ഇപ്പോൾ ഇറാൻ അയൽ രാജ്യങ്ങളിലെ അമേരിക്കൻ താവള ണറിലേക്ക് മിസൈൽ ആക്രമണം നടത്തിയിരിക്കുകയാണ്.

യുദ്ധത്തിൽ മധ്യേഷ്യ കത്തുന്നു

0
United States' base in Bahrain
Iran attacks US bases

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനു നേരേ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് മധ്യേഷ്യ മുഴുവൻ കത്തുന്നു. ദുബായ്, ബഹ്റിൻ, കുവൈറ്റ്, അബുദാബി, ഖത്തർ, ജോർദ്ദാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലെ അമേരിക്കൻ മിലിട്ടറി താവങ്ങളിലേക്ക് ഇറാൻ ബോംബ് വർഷം നടത്തി.
ബഹ്റിനിലെ അമേരിക്കയുടെ ഫിഫ്ത് ഫ്ലീറ്റിൽ ഇറാൻ മിസൈലുകൾ പതിച്ചു. അതുപോലെ ദുബായ്, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിൽ ബോംബ് സ്ഫോടനത്തിൻ്റെ ഉഗ്ര ശബ്ദം കേൾക്കുന്നതായി അവിടങ്ങളിലുള്ള മലയാളികൾ പറയുന്നു.
വടക്കൻ ഇസ്രായേലിലെ ബഹുനില കെട്ടിടം മിസൈൽ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. കുവൈറ്റിൻ്റെ മുകളിലൂടെ പോകുന്ന മിസൈലുകൾ നിർവീര്യമാക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിലും അവിടെയും മിസൈലുകൾ പതിച്ചു. ഗൾഫ് മേഖലയിലുള്ള രാജ്യങ്ങളെല്ലാം തങ്ങളുടെ വിമാനത്താവളങ്ങൾ ന്നടച്ചിരിക്കുകയാണ്.

പാകിസ്ഥാൻ അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ചു

0
Pakistan-Afghanistan

പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഇരുഭാഗത്തും വൻതോതിൽ സൈനികർ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 40 പാകിസ്ഥാൻ ഭടന്മാരെ തങ്ങൾ വധിച്ചുവെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാനിലെ കാബൂൾ ,കണ്ടഹാർ നഗരങ്ങളിൽ വൻ ബോംബ് വർഷം നടത്തിയിട്ടുണ്ട്.
ഇന്ത്യയുടെ കോളനിയായ അഫ്ഗാനിസ്ഥാനുമായി തങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്നാണ് പാകിസ്ഥാന്റെ വിദേശകാര്യ വകുപ്പ് മന്ത്രി ഖ്വാജാ ആസിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ 2651 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുക്കുന്നത്. ഇപ്പോൾ പൊരിഞ്ഞ യുദ്ധം നടക്കുന്നത് ഖൈബർ അതിർത്തി പ്രദേശത്താണ്. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ വിമതരായ തെഹരിക്കെ താലിബാൻ പാകിസ്ഥാൻകാരുടെ പാകിസ്ഥാൻ എതിരെയുള്ള സായുധ പോരാട്ടം തീവ്രമായി തുടരുന്നതിനിടയിലാണ് ഈ യുദ്ധപ്രഖ്യാപനം

കൊലവിളിയുമായി ഇടുക്കിയിൽ നിന്ന് എം എം മണിക്ക് പിൻഗാമി

0
Peerumed CPM Area secretary

മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി കൊലവിളി നടത്തിയിട്ടുള്ളതും, തൻ്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത കൊലപാതകങ്ങളെ എണ്ണി പറയുകയും ചെയ്തിട്ടുള്ളത് ഏവർക്കുമറിയാം. ആ എംഎം മണിക്ക് ഇടുക്കി ജില്ലയിൽ നിന്ന് മറ്റൊരു പിൻഗാമി. പീരുമേട് സിപിഎം ഏരിയാ സെക്രട്ടറി എസ് . ബാബു.
കഴിഞ്ഞ 10 വർഷം ഉപയോഗിച്ചില്ലെങ്കിലും, തേച്ചുമിനുക്കിയ വാരിക്കുന്തങ്ങൾ ഇപ്പോഴും തങ്ങളുടെ ഓഫീസിൽ ഭദ്രമായിരിപ്പുണ്ട്. അത് പുറത്തെടുത്താൽ, കോൺഗ്രസുകാർ തിരികെ വീട്ടിൽ പോകില്ലെന്നുമുള്ള കൊലവിളി പരസ്യമായി നടത്തിയിരിക്കുകയാണ് എസ് . ബാബു. മന്ത്രി വീണ ജോർജിന് എതിരെയുള്ള യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു ബാബു. ഈ കൊലവിളി അദ്ദേഹം പല കുറി പ്രസംഗത്തിൽ ആവർത്തിക്കുകയും ചെയ്തു

സിപിഎം പോളിറ്റ് ബ്യൂറോ ഒരു വൻ തമാശ

0

ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ വലിയ ഒരു തമാശയുടെ പ്രതീകമായി മാറി. ആ പോളിറ്റ് ബ്യൂറോയെ ഇന്ന് നിയന്ത്രിക്കുന്നത്, കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ പോളിറ്റ് ബ്യൂറോ തീരുമാനം എന്നാൽ പിണറായിയുടെ തീരുമാനം.
കഴിഞ്ഞ തവണ ജി സുധാകരൻ , തോമസ് ഐസക് അതുപോലെയുള്ള നേതാക്കന്മാരെ തൻറെ രണ്ടാം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് 75 വയസ്സ് പ്രായപരിധിയും രണ്ടു തവണപ്പരിധിയും കൊണ്ടുവന്നതും, തനിക്ക് ഒഴികെ മറ്റുള്ളവർക്ക് എല്ലാം അത് ബാധകമാക്കുകയും ചെയ്തത്.

80 വയസ്സു കഴിഞ്ഞ പിണറായി വിജയന് ഇപ്പോൾ വീണ്ടും മത്സരിക്കാൻ അനുമതി നൽകും എന്ന രീതിയിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തെ സൂചിപ്പിക്കുന്ന വിധം ദില്ലിയിൽ നിന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു കണ്ടു. ഇത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അറിയാം പോളിറ്റ് ബ്യൂറോ എന്നാൽ പിണറായി വിജയൻ തന്നെ എന്ന് .

ദില്ലിയിൽ എകെജി ഭവനിൽ പോളിറ്റ് ബ്യൂറോയ്ക്ക് പ്രവർത്തിക്കണമെങ്കിലും, അംഗങ്ങൾക്ക് യാത്ര ചെയ്യണമെങ്കിലും കേരള മുഖ്യമന്ത്രിയുടെ ഔദാര്യവും കേരള ഭരണവും ആവശ്യമാണ്. കേരളത്തിൽ നിലവിൽ സിപിഎം എന്നാൽ പിണറായി വിജയൻ. ഒരു തെരഞ്ഞെടുപ്പിനെ നയിക്കാൻ ശേഷിയുള്ള ഒരു രണ്ടാം നേതാവ് ഇന്ന് സിപിഎമ്മിൽ ഇല്ല. ഈ ഒരു അവസ്ഥയിലേക്ക് പാർട്ടിയെ കൊണ്ടുവന്നതും പിണറായി വിജയൻ തന്നെ . അതിനാൽ പിണറായി വിജയൻ നിശ്ചയിക്കുന്നതിനപ്പുറം ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയിൽ ഒന്നും സംഭവിക്കുന്നില്ല.