ടിവി കെയുടെ വിജയത്തോടെ തമിഴക രാഷ്ട്രീയം ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്നും മാറി. ഡിഎംകെയും എഡിഎംകെയും ഏതാണ്ട് സമാനമായ ശിഥില അവസ്ഥയാണ് നേരിടുന്നത്.ഈ രീതിയിൽ പോയാൽ തങ്ങൾക്ക് തമിഴ് രാഷ്ട്രീയത്തിൽ സ്ഥാനമില്ലാതാകും എന്ന് ഡിഎംകെ തിരിച്ചറിയുന്നു.അതിൻറെ ഭാഗമായി ഡിഎംകെ വീണ്ടും ബിജെപിയുമായി കൈകോർത്ത് നീങ്ങാൻ തയ്യാറെടുത്തു കഴിഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ കോൺഗ്രസ് ടിവി കെക്ക് പിന്തുണ നൽകിയതും ഡി എം കെ യെ വലിയ ആഘാതത്തിൽ ആക്കിയിട്ടുണ്ട്.അതുകൊണ്ട് ദേശീയതലത്തിൽ ഇന്ത്യ മുന്നണിയെ ദുർബലമാക്കുക എന്നതും ഡിഎംകെയുടെ ഒരു പ്രതികാര ആവശ്യമാണ്.ലോകസഭയിൽ 22 ഉം രാജ്യസഭയിൽ 8 ഉം അംഗങ്ങളുമാണ് ഡിഎംകെക്ക് ഉള്ളത്.വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർത്ത് മുന്നേറിയാൽ തമിഴ് രാഷ്ട്രീയത്തിൽ മേൽവിലാസം പോകാതെ പിടിച്ചുനിൽക്കാമെന്നും ഡിഎംകെ കരുതുന്നുണ്ട്.1999 മുതൽ 2004 വരെ ഡിഎംകെ ബിജെപിയുമായി ചേർന്നായിരുന്നു നീങ്ങിയത്.വാജ്പേയി സർക്കാരിൽ ഡിഎംകെ പങ്കാളിയുമായിരുന്നു.അതിനാൽ ബിജെപിയുമായുള്ള കൂട്ടുകെട്ടിൽ ഡിഎംകെക്ക് പുതുമ തെല്ലുമില്ല.സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന് സനാതന വിരുദ്ധത പഴയതുപോലെ പറയാൻ പറ്റില്ല എന്ന് മാത്രം.

