Skip to main content

വന്നുവന്ന് മലയാളിക്ക് തീരെ ചരിത്രബോധം ഇല്ലാതായി

M Swaraj

വന്നുവന്ന് മലയാളിക്ക്
തീരെ ചരിത്രബോധം
ഇല്ലാതായി

തെക്ക്, തലസ്ഥാനനഗരിയിൽ പ്രത്യേക പോലീസ് സംഘത്തിൻറെ സക്രിയ പങ്കാളിത്തത്തോടെ പുരോഗമന കലാസാഹിത്യ പ്രവർത്തനങ്ങൾ ഊർജ്ജിതമായി അരങ്ങേറുന്നു. അതേസമയത്താണ് ഓഗസ്റ്റ് 27 ,28 തീയതികളിൽ വടക്ക് , കണ്ണൂരിൽ വർത്തമാനകേരളത്തെ " നിർമ്മിച്ച " തിൽ  മുഖ്യ പങ്കു വഹിച്ച പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം  സിനിമാനയരൂപവത്കരണ സമിതി അധ്യക്ഷൻ കൂടിയായ സംഘം പ്രസിഡൻറ് ഷാജി എൻ കരുണിന്റെ അധ്യക്ഷതയിൽ നടന്നത്.   എന്നാൽ അർഹിക്കും വിധം ഈ ചരിത്ര സംഭവം ശ്രദ്ധിക്കപ്പെടാതെ പോയി. പത്രങ്ങളിൽ ഉള്ളിന്റെ ഉള്ളിലെ പേജുകളിൽ മാത്രം വാർത്ത. മുട്ടൻ പുരോഗമന ആവശ്യങ്ങളും ആഹ്വാനങ്ങളും നിരീക്ഷണങ്ങളും പ്രഖ്യാപനങ്ങളുമാണ് സമ്മേളനത്തിൽ ഉണ്ടായത്.


        ഈ  സമ്മേളനത്തെ ചരിത്രത്തിൽ ' അടയാളപ്പെടുത്തുന്ന ' ആഹ്വാനം നടത്തിയത് എം സ്വരാജാണ്.മാതൃഭൂമി റിപ്പോർട്ട് പ്രകാരം, ഇരുമ്പും ഉരുക്കും (Iron and steel) ചേർത്ത് സാഹിത്യ രചന നടത്തുകയും യോദ്ധാക്കളായി മാറുകയും ചെയ്യണമെന്നാണ് സ്വരാജിന്റെ ചരിത്ര ആഹ്വാനം. പുരോഗമന കലാ സാഹിത്യ സംഘ സേനയിലെ ലെഫ്റ്റനന്റ് ജനറൽ ,ബ്രിഗേഡിയർമാർ തുടങ്ങി മുന്നണി പോരാളികൾ മുഴുവൻ പങ്കെടുത്ത ഈ സമ്മേളനം പുതിയ യുദ്ധമുഖത്തിന്റെ കാഹളം മുഴക്കിലുമായി .  അങ്ങനെ യുദ്ധം ഉറപ്പായി. പുരോഗമന സാഹിത്യ രചനയിൽ ഇരുമ്പും ഉരുക്കും ഉപയോഗിക്കുന്നത് അയൺ ആൻഡ് സ്റ്റീൽ ഇൻഡസ്ട്രിക്ക് ഗുണകരമാണെങ്കിലും നിർമ്മാണ മേഖലയെ സാരമായി ബാധിക്കാനും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാനും ഇടയുണ്ട്. 

 

Ad Image