അതിര്‍ത്തിയില്‍ പോരാട്ടം തുടരുന്നു; കരസേനാ, ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണം രൂക്ഷമായി തുടരുന്നു. നിയന്ത്രണ രേഖയിലെ മാച്ചില്‍ സെക്ടറില്‍ പാകിസ്ഥാന്‍ സൈനികരുടെ ആക്രമണത്തില്‍ ശനിയാഴ്ച ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇതേ സെക്ടറില്‍ വെള്ളിയാഴ്ച രാത്രി അതിര്‍ത്തി കടന്ന ഭീകരര്‍ ഒരു ഇന്ത്യന്‍ സൈനികനെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തു.
മഹാരാഷ്ട്ര സ്വദേശിയായ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ കോലി നിതിന്‍ സുഭാഷ് (28) ആണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. കരസേനയുടെ നാലും ബി.എസ്.എഫിന്റെ മൂന്നും സൈനികര്‍ ഇപ്പോഴത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
