Skip to main content

സെപ്തംബര്‍ 28-29 രാത്രി പാക് അധിനിവേശ കശ്മീരില്‍ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറെന്ന് സൈന്യം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി ചേരുന്നുണ്ട്.

 

സൈനിക ആക്രമണം സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. സൈന്യം അവകാശപ്പെട്ട രീതിയിലുള്ള ആക്രമണം നടന്നതായി തെളിവില്ലെന്ന് വിവിധ കോണുകളില്‍ നിന്ന്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.  

 

പാകിസ്ഥാനും ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദം തുടര്‍ച്ചയായി നിഷേധിച്ചിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമപ്രവര്‍ത്തകരടങ്ങുന്ന ഒരു സംഘത്തെ പാകിസ്ഥാന്‍ നിയന്ത്രണരേഖ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.