Skip to main content

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ചിട്ട് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി

ഡല്‍ഹിയില്‍ സ്‌കൂള്‍ വാന്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. ഇന്ന് രാവിലെ എട്ട് മണിയോടെ ഷഹ്ദരയിലായിരുന്നു സംഭവം.

കളി മാറി ഇനി കലിപ്പടക്കും

ഈ കളിയാണ് ആരാധകര്‍ കാത്തിരുന്നത്,മലയാളികള്‍ കാത്തിരുന്നത്,കളിക്കാര്‍ കാത്തിരുന്നത്. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുട്ടുകുതിച്ച് കൊമ്പന്മാര്‍.

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ 19കാരിയെ പീഡിപ്പിച്ചു

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവ് ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടി ഗുഡ്ഗാവിലെ മാളിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് തിരികെ ല്‍ഹിയിലേയ്ക്ക്  വരുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.

തനിക്ക് നീതി ലഭിക്കണം, മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം ഹാദിയ

തനിക്ക് നീതി ലഭിക്കണമെന്ന് ഹാദിയ. സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹാദിയ. 'താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്'.

തെറ്റായ എസ്.എം.എസ് സന്ദേശം: റെയില്‍വേ 25,000 രൂപ നഷ്ടപരിഹാരം നല്‍കണം

യാത്രക്കാരന് തെറ്റായ സന്ദേശം അയച്ചുവെന്ന പരാതിയില്‍ ഐ.ആര്‍.സി.ടിയോട് 25000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഉപഭോക്തൃക്കോടതി ഉത്തരവിട്ടു.

അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണത്തിന് അനുമതി

കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ-ഇരട്ടയക്ക സമ്പ്രദായം നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കി. നവംബര്‍ 13ാംതീയതി തുടങ്ങി 17 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക

Subscribe to NCERT