Skip to main content

മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി അന്തരിച്ചു

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
വാജ്‌പേയി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന ജഠ്മലാനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു.

കശ്മീരില്‍ ഭീകരരുടെ വെടിവെപ്പ്: ഒരു കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു

കശ്മീരിലെ സോപോറിലാണ് ആക്രമണം നടന്നത്. പൂഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി.

മരടിലെ ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി

നാല് മാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. ഒരു മാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു മരട് മുനിസിപ്പാലിറ്റിയോട് മെയ് എട്ടിലെ ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടത്.

ജമ്മു കശ്മീരിലെ ആശയ വിനിമയ സൗകര്യങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കും: അമിത് ഷാ

കശ്മീരിൽ നിന്നുള്ള ഗ്രാമമുഖ്യന്മാര്‍ ഉൾപ്പെടെയുള്ളവരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നൽകിയത്.

പാലായില്‍ കേരള കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് ജോസഫ്

പാലായില്‍ കേരള കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്ഥാനാര്‍ഥി മാത്രമാണ് ജോസ് ടോം

സംസ്ഥാനത്തെ കോളജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്‍

സംസ്ഥാനത്തെ കോളജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്‍. കോളജുകളിലെ അക്രമങ്ങളെക്കുറിച്ച് നിയോഗിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കമ്മീഷന്‍റേതാണ് കണ്ടെത്തല്‍.

സംസ്ഥാനത്ത് സിമന്റിന്റെ വില കുതിച്ചുയര്‍ന്നു

ചാക്കിന് 30 മുതല്‍ 40 രൂപ വരെയാണ് കമ്പനികള്‍ വില വര്‍ധിച്ചിരിക്കുന്നത്. പ്രളയത്തില്‍ നിന്നും കര കയറുന്നതിനിടെ സിമന്റ് വില വര്‍ധിച്ചത് നിര്‍മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കരസേന മേധാവിയുടെ സുരക്ഷാ പരിശോധനക്ക് പിന്നാലെ പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം

ജമ്മുകശ്മീരിലെ പൂഞ്ചിലാണ് പാകിസ്താന്റെ പ്രകോപനം ഉണ്ടായത്. രണ്ട് ദിവസത്തെ സുരക്ഷ പരിശോധനക്കായാണ് കരസേന മേധാവി ജമ്മുകശ്മീരിലെത്തിയത്.

സാമ്പത്തികമാന്ദ്യം മനുഷ്യനിര്‍മിതം, സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം വെടിയണമെന്ന് മന്‍മോഹന്‍ സിങ്

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആശങ്കജനകമായ സാഹചര്യത്തിലാണ്. അതിവേഗം വളരാന്‍ കഴിയുമായിരുന്ന ഇന്ത്യയെ മോദി സര്‍ക്കാരിന്‍റെ ദുര്‍ഭരണമാണ് മാന്ദ്യത്തിലേക്ക് നയിച്ചതെന്ന് മന്‍മോഹന്‍ സിങ്

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു. ഇതോടൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളില്‍ കൂടി ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുണ്ട്.

Subscribe to