Skip to main content

ദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

2018ലെ പ്രളയദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണം എന്ന് ഹൈക്കോടതി. അര്‍ഹത ഉണ്ടെന്നു കണ്ടെത്തിയവര്‍ക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.

സി.പി.എം എന്നും വിശ്വാസികള്‍ക്കൊപ്പം; ശബരിമലയില്‍ മാറ്റമുണ്ടായിട്ടില്ലെന്നും പിണറായി

സി.പി.എം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സുപ്രിം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രിം കോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണം. ബില്ലുകള്‍ പാസാക്കരുതെന്ന് ട്രഷറികള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ കരാറുകാരുടെ ബില്ലുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്

‘കരുതല്‍ ധനത്തില്‍ നിന്നും കൂടുതല്‍ പണം വേണം’; കേന്ദ്ര സര്‍ക്കാരിന്റ ആവശ്യം തള്ളി

നിലവില്‍ ലഭിച്ച 1.76 ലക്ഷം കോടി രൂപക്ക് പുറമെ കരുതല്‍ ധനത്തില്‍ നിന്നും കൂടുതല്‍ പണം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റ ആവശ്യം തള്ളി. കരുതല്‍ ധന കൈമാറ്റത്തിനായി രൂപീകരിച്ച ബിമല്‍ ജലാന്‍ കമ്മിറ്റിയാണ് ആവശ്യം തള്ളിയത്

കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷ നേതാക്കളേയും തടഞ്ഞു

ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയേയും ഒമ്പത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയുമാണ് തടഞ്ഞത്.

അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു

മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആഗസ്റ്റ് ഒമ്പത് മുതൽ ഡൽഹി ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (എയിംസ്) ചികിത്സയിലായിരുന്നു

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ഇന്ന് ജമ്മുകശ്മീരിലേക്ക്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ഇന്ന് ജമ്മുകശ്മീരിലേക്ക്. പ്രത്യേക അധികാരം ഒഴിവാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനായി കൊണ്ടുവന്ന സുരക്ഷ നിയന്ത്രണം അടക്കമുള്ള സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും

സാമ്പത്തിക പ്രതിസന്ധിക്കിടെ സാമ്പത്തിക പാക്കേജുമായി നിര്‍മ്മല സീതാരാമന്‍

70,000 കോടി രൂപ പൊതു മേഖല ബാങ്കുകൾക്ക് നൽകും. ബാങ്കുകള്‍ പലിശ നിരക്ക് കുറക്കണം. വാഹന വിപണിയിലെ മാന്ദ്യം മറികടക്കാനും ധനമന്ത്രി സഹായം പ്രഖ്യാപിച്ചു. ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന്ധനമന്ത്രി നിര്‍മല സീതാരാമാന്‍ പറഞ്ഞു.

യു.എന്‍ ഇടപ്പെടല്‍; കശ്മീരിലെ വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാന്‍ ആവശ്യം

കശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാം വാരത്തിലേക്ക് കടന്ന സന്ദര്‍ഭത്തില്‍ ഇടപ്പെടലുമായി യു.എന്‍. താഴ്‍വരയിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.എന്‍ ഇപ്പോള്‍ രംഗത്തുവന്നത്.

ചിദംബരത്തിന് ജാമ്യം നിഷേധിച്ചു; നാല് ദിവസം സി.ബി.ഐ കസ്റ്റഡിയില്‍

ഐ.എന്‍.എക്സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. നാല് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിടാനും കോടതി തീരുമാനിച്ചു

Subscribe to