Skip to main content

വി.എസും പ്രശാന്ത് ഭൂഷണും തമ്മില്‍ കൂടികാഴ്ച നടത്തി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കൂടികാഴ്ച നടത്തി. പാമോലിന്‍ കേസില്‍ വി.എസിനുവേണ്ടി പ്രശാന്ത് ഭൂഷണ്‍ ഹാജരാകും. കേരളാ ഹൗസില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ടി.പി കേസ്: നിലപാട് തിരുത്തണമെന്ന ആവശ്യവുമായി പാര്‍ട്ടിയ്ക്ക് വി.എസിന്റെ കത്ത്

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഇന്ന്‍ തുടങ്ങാനിരിക്കെ ടി.പി വധക്കേസില്‍ സംസ്ഥാന നേതൃത്വത്തിന് തെറ്റുപറ്റിയെന്ന മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയ്ക്ക് കത്തയച്ചു.

വി.എസ് അച്യുതാനന്ദന്‍ ആറന്മുള സമരവേദി സന്ദര്‍ശിച്ചു

വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി പത്തിന് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വി.എസ് സമരപ്പന്തലില്‍ എത്തുന്നത്.

സരിത മാധ്യമങ്ങളെ കാണില്ല: അറസ്റ്റ് വാറണ്ട് പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കും

സോളാര്‍ അഴിമതിക്കേസില്‍ രണ്ട് ദിവസത്തിന് മുമ്പ് ജയില്‍ മോചിതയായ സരിത എസ് നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല.സരിതയ്ക്കെതിരെ കാസര്‍കോഡ് ഹോസ്ദുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ അറസ്റ്റ് ഭയന്നാണ് തീരുമാനം മാറ്റിയത്.

ഗാഡ്ഗിൽ റിപ്പോർട്ട് പുരോഗമനപരമാണെന്ന് വി.എസ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രായോഗിക വശങ്ങള്‍ കര്‍ഷകരുമായി ആലോചിച്ച് നടപ്പാക്കണമെന്ന്‍ യൂണിവേഴ്‌സിറ്റി കോളേജ് ധനതത്വശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ വി.എസ് ആവശ്യപ്പെട്ടു.

ഡേറ്റാ സെന്റർ കൈമാറ്റകേസ് സി.ബി.ഐ ഏറ്റെടുത്തു

സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിട്ടിരുന്നെങ്കിലും ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താല്‍ സി.ബി.ഐ കേസ് ഏറ്റെടുത്തിരുന്നില്ല.

Subscribe to Travis Head